ചീരുവിനെ തിരികെ വിളിച്ചു മേഘ്ന! വൈറലായി താരത്തിന്റെ പോസ്റ്റ്.

മേഘ്‌ന രാജ് തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ പ്രിയതാരമാണ്. മേഘ്‌ന അഭിനയ രംഗത്ത് തന്റെ വിവാഹ ശേഷവും സജീവമായിരുന്നു. മേഘ്‌ന ഭർത്താവും നടനുമായ ചിരഞ്ജീവി സര്‍ജയുടെ വിയോഗം കുഞ്ഞതിഥിക്കായി കാത്തിരിക്കവെയായിരുന്നു. ജൂനിയര്‍ ചിരുവെന്ന പ്രതീക്ഷയായിരുന്നു അപ്രതീക്ഷിത വിയോഗത്തില്‍ നിന്നും മേഘ്‌നയെ കരകയറ്റിയത്. കന്നഡ സിനിമാ മേഖലയെ മാത്രമല്ല രാജ്യത്തെയാകെ സങ്കടത്തിലാക്കിയിരുന്നു സിനിമാ താരം ചിരഞ്ജീവി സര്‍ജയുടെ മരണം. അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു മലയാളത്തിലും നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള മേഘ്ന രാജിന്റെ ഭര്‍ത്താവ് കൂടിയായ ചിരഞ്ജീവിയുടെ മരണവാര്‍ത്ത. ചിരഞ്ജീവിയുടെ മൃതദേഹത്തിന് അരികിലിരുന്ന് പൊട്ടിക്കരയുന്ന ഗർഭിണിയായ മേഘ്നയുടെ മുഖം ആർക്കും മറക്കാൻ കഴിയില്ല.

ചിരഞ്ജീവി സര്‍ജ്ജയുടെ വിയോഗം സംഭവിച്ചത് മേഘ്‌ന രാജ് ഗര്‍ഭിണിയായിരിയ്ക്കുന്ന സമയത്താണ്. അത് സിനിമാ ലോകത്തെയും ആരാധകരെയും സങ്കടപ്പെടുത്തിയ വാര്‍ത്തയും കാഴ്ചയുമായിരുന്നു. ആരാധകർക്ക് ഒരേ സമയം വിഷമവു സന്തോഷവും നൽകിയ മുഹൂർത്തമായിരുന്നു പൂര്‍ണഗര്‍ഭിണിയായിരിക്കെ മേഘ്‌നയുടെ അടുത്ത് ചിരുവിന്റെ വലിയ കട്ടൗട്ട് വച്ചുള്ള വളകാപ്പ് ചടങ്ങ്. മേഘ്‌ന ഇപ്പോഴും ചിരുവിന്റെ ഓര്‍മകളില്‍ നിന്നും മുക്തയായിട്ടില്ല. ചിരുവിന്റെ ഓര്‍മകളെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ഫോട്ടോകളിലെല്ലാം മേഘ്‌ന പറയാറുണ്ട്. ഇപ്പോൾ മേഘ്‌ന പങ്കുവച്ച മറ്റൊരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആരാധകരെ നിരാശപ്പെടുത്തുകയാണ്. താരത്തിന്റെ ഈ പുതിയ പോസ്റ്റ് ആരാധകർ കാണുന്നത് കണ്ണുകളിൽ ഈറനോടെയാണ്.

Meghana Raj thanks Chiranjeevi Sarja's fans: You cried with me and felt my  pain - Movies News

ഐഫില്‍ ടവറിന്റെ ചുവട്ടില്‍ നിന്ന് മേഘ്‌നയ്‌ക്കൊപ്പം ചിരജ്ജീവി എടുത്ത സെല്‍ഫി ചിത്രത്തിനൊപ്പമാണ് മേഘ്‌ന തൻ്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് പങ്കുവെച്ചത്. ഐ ലവ് യു, തിരിച്ചുവരൂ എന്നാണ് മേഘ്‌ന ഈ ചിത്രത്തിനൊപ്പം കുറിച്ചത്. ചുരുങ്ങിയ വാക്കുകളാണ് കൂടെ കുറിച്ചതെങ്കിലും എത്രമാത്രം ഇപ്പോഴും മേഘ്‌ന അദ്ദേഹത്തെ മിസ്സ് ചെയ്യുന്നു എന്ന് അതില്‍ നിന്നും വ്യക്തമാണ്. മേഘ്‌നയുടെ പോസ്റ്റിന് ആരാധകരും സിനിമാ സഹപ്രവര്‍ത്തകരും കമന്റുകള്‍ എഴുതിയിട്ടുണ്ട്. ആരാധകര്‍ നടിയെ ആശ്വസിപ്പിയ്ക്കുന്നത് ചിരു എന്നും മേഘ്‌നയ്‌ക്കൊപ്പം തന്നെയുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ്. ഇരുവരുടെയും കുഞ്ഞിന് ആറ് മാസം പൂര്‍ത്തിയായ ചടങ്ങുകള്‍ നടന്നത് ദിവസങ്ങള്‍ക്ക് മുന്‍പാണ്. ഇന്‍സ്റ്റഗ്രാമിലൂടെ അതിന്റെ ചിത്രങ്ങളും മേഘ്‌ന ആരാധകർക്കായി പങ്കുവച്ചിരുന്നു.

Related posts