സർജറി കഴിഞ്ഞു, നിങ്ങളുടെ പ്രാർത്ഥനകൾക്കും സ്‌നേഹാന്വേഷണങ്ങൾക്കും നന്ദി! സൗഭാഗ്യ പറയുന്നു!

ലയാളികളുടെ പ്രിയപ്പെട്ട താരജോഡികളാണ്‌ സൗഭാഗ്യ വെങ്കിടേഷും അര്‍ജുന്‍ സോമശേഖറും. സൗഭാഗ്യ ടിക്ടോക്, ഡബ്‌സ്മാഷ് വീഡിയോകളിലൂടെയാണ് സോഷ്യല്‍ മീഡിയയില്‍ തിളങ്ങിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായിരുന്നു സൗഭാഗ്യയും അര്‍ജുനും തമ്മിലുള്ള വിവാഹം. ചക്കപ്പഴം എന്ന ഹാസ്യപരമ്പരയിലൂടെയാണ് അർജുൻ മലയാളികൾക്ക് പ്രിയപ്പെട്ട താരമായി മാറിയത്. അടുത്തിടെയാണ് സൗഭാഗ്യയുടെയും അര്‍ജുന്റെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. മകള്‍ക്ക് സുദര്‍ശന അര്‍ജുന്‍ എന്നാണ് താരദമ്പതികള്‍ നല്‍കിയിരിക്കുന്ന പേര്.


മകൾ പിറന്ന ശേഷം വീണ്ടും സീരിയലിൽ സജീവമാണ് അർജുൻ. ഇപ്പോൾ ഉരുളക്ക് ഉപ്പേരിയിലാണ് അർജുൻ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. കുടുംബവിശേഷങ്ങളും മകൾ സുദർശന പിറന്ന സന്തോഷവുമെല്ലാം ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് താരത്തിന് പിത്താശയ സർജറി നടന്നത്. ഇപ്പോളിതാ സർജറി കഴിഞ്ഞതിനെക്കുറിച്ച് പറയുകയാണ് താരം, വാക്കുകൾ,

സർജറി കഴിഞ്ഞു, നിങ്ങളുടെ പ്രാർത്ഥനകൾക്കും സ്‌നേഹാന്വേഷണങ്ങൾക്കും നന്ദി, രണ്ടാഴ്ചയ്ക്കുള്ളിൽ ആരോഗ്യം വീണ്ടെടുക്കാനാവുമെന്നാണ് കരുതുന്നത്. ഇൻസറ്റഗ്രാം സ്‌റ്റോറിയായാണ് സൗഭാഗ്യ തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വ്യക്തമാക്കിയത്. തന്റെ ഫോട്ടോയും താരം പങ്കിട്ടിരുന്നു. മകളായ സുധയ്‌ക്കൊപ്പമുള്ള ഫോട്ടോയായിരുന്നു അർജുൻ പങ്കുവെച്ചത്.

Related posts