നല്ല ഒരു ആൺ ആണെങ്കിൽ അയാൾ പെണ്ണിന്റെ അഭിപ്രായങ്ങളെയും മാനിക്കും! വൈറലായി ഗൗരി കൃഷ്ണയുടെ വാക്കുകൾ!

ഗൗരി കൃഷ്ണ മലയാള മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ്. താരം ഏറെ ശ്രദ്ധിക്കപ്പെട്ടത് പൗർണമി തിങ്കൾ എന്ന പരമ്പരയിലൂടെയാണ്. എന്ന് സ്വന്തം ജാനി, സീത എന്നീ പരമ്പരകളിലും ഗൗരി അഭിനയിച്ചിരുന്നു. പൗർണമി തിങ്കൾ എന്ന പരമ്പരയിൽ പൗർണമി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. അടുത്തിടെ പരമ്പര അവസാനിച്ചിരുന്നു. വലിയ പ്രേക്ഷക പിന്തുണ ലഭിച്ച പരമ്പരയുമാണ് ഇത്. കഴിഞ്ഞ ദിവസമാണ് താരത്തിന്റെ വിവാഹ നിശ്ചയം നടന്നത്.

ഇപ്പോഴിതാ തന്റെ കല്യാണത്തെ കുരിച്ച് അറിഞ്ഞപ്പോഴുള്ള ചിലരുടെ പ്രതികരണങ്ങളെ കുറിച്ച് പറയുകയാണ് നടി. ഗൗരിയ്ക്ക് കല്യാണം ഉണ്ട് എന്ന് പറഞ്ഞപ്പോൾ പലർക്കും അതിശയമായിരുന്നുവത്രെ. നിന്റെ സ്വഭാവത്തിന് നീ കല്യാണം കഴിക്കാത്തത് ആണ് നല്ലത് എന്ന് കൂടെ ജോലി ചെയ്യുന്ന ഒരു ആർട്ടിസ്റ്റ് മുഖത്ത് നോക്കി പറഞ്ഞു.

പെണ്ണിന് അഭിപ്രായ സ്വാതന്ത്രം ഉണ്ടെങ്കിൽ വിവാഹം ചെയ്യുന്നതിൽ എന്താണ് തെറ്റ്. നല്ല ഒരു ആൺ ആണെങ്കിൽ അയാൾ പെണ്ണിന്റെ അഭിപ്രായങ്ങളെയും മാനിക്കും. ദൈവം സഹായിച്ച് എനിക്ക് കിട്ടിയത് അങ്ങനെ ഒരാളെയാണ്. നിശ്ചയം കഴിഞ്ഞു. കല്യാണത്തിന്റെ തിയ്യതി പുറത്ത് വിട്ടിട്ടില്ല. അത് സമയമെടുക്കും

Related posts