അമൃത സുരേഷ് മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ്. താരം പ്രേക്ഷകർക്ക് സുപരിചിതയാവുന്നത് സംഗീത റിയാലിറ്റി ഷോയിലൂടെയാണ്. അമൃതം ഗമയ എന്ന പേരിൽ സഹോദരി അഭിരാമി സുരേഷിനൊപ്പം ചേർന്ന് അമൃത ആരംഭിച്ച മ്യൂസിക് ബാൻഡ് ഏറെ ശ്രദ്ധ നേടിയിരുന്നു. എജി വ്‌ളോഗ്‌സ് എന്ന ഒരു യൂട്യൂബ് ചാനലും സഹോദരിമാർ ചേർന്ന് നടത്തുന്നുണ്ട്. നേരത്തെ ബിഗ്‌ബോസ് സീസൺ രണ്ടിൽ മത്സരാർത്ഥികളായും ഇരുവരും എത്തിയിരുന്നു. ഇപ്പോള്‍ താരം പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറലായി മാറിയിരിക്കുന്നത്.
തനിക്കെതിരെ വിമര്‍ശനങ്ങളും ട്രോളുകളും ഉയരുന്നതിന് മുമ്പേ മുന്‍കൂട്ടി ഉത്തരം നല്‍കുന്ന തരത്തിലാണ് അമൃതയുടെ പോസ്റ്റ്. ബോളിവുഡ് താരം ആലിയ ഭട്ടിന്റെ ഗംഗുഭായ് കത്ത്യവാടി ചിത്രത്തിലെ ‘ഡോലിഡ’ എന്ന ഗാനം പശ്ചാത്തലമാക്കിയുള്ള ഒരു വീഡിയോയാണ് അമൃത പങ്കുവച്ചിരിക്കുന്നത്. ഒരു ബാര്‍ സെറ്റപ്പില്‍ ലൈറ്റുകളൊക്കെ അഡ്ജസറ്റ് ചെയ്ത് കൈയ്യില്‍ മദ്യ ഗ്ലാസുമായി പാട്ടിന് അനുസരിച്ച് കള്ള് കുടിക്കുന്ന പോലെ ആക്ഷന്‍ കാണിക്കുന്നതാണ് വീഡിയോ. ഇത് ചര്‍ച്ചയാകാന്‍ കാരണം അമൃത അതിനു കൊടുക്കുന്ന കുറിപ്പാണ്.
ഈ ദൃശ്യങ്ങള്‍ കാണുമ്പോള്‍ അമൃത സുരേഷ് കള്ള് കുടിച്ചു, കള്ളുകുടിക്കുന്ന വീഡിയോ പങ്കുവെച്ചു എന്നൊക്കെയുള്ള പ്രചാരണങ്ങള്‍ നടക്കും. തന്റെ കൈയ്യിലെ ഗ്ലാസിലെ വെള്ളം എന്താണെന്നും അത് ചോദിച്ച് കൊണ്ടുള്ള കമന്റുകളൊന്നും വരേണ്ടതില്ലെന്നുമൊക്കെയാണ് താരം പറയുന്നു. ആളുകള്‍ നിങ്ങളെ വെറുക്കും, തകര്‍ക്കും, വിലയിരുത്തും, പക്ഷേ നിങ്ങള്‍ എങ്ങനെയാണ് നില്‍ക്കുന്നത് അതുപോലെ ആയിരിക്കും നിങ്ങള്‍ ഉണ്ടാവുക എന്നാണ് അമൃത വീഡിയോക്ക് നല്‍കിയ ക്യാപ്ഷന്‍.ഇ തിനൊപ്പം വീഡിയോയില്‍ ഞാന്‍ കുടിക്കുന്നത് പോലെ കാണിച്ചിരിക്കുന്നത് പരിശുദ്ധമായ കട്ടന്‍ ചായ ആണ്. അതിനാല്‍ ആ ബ്രാന്‍ഡ് ഏതാണെന്നോ ആ കുടിക്കുന്നതിന്റെ പേരില്‍ മോശം അഭിപ്രായങ്ങളും കമന്റുകളുമായി വരരുത് എന്നും അമൃത കുറിക്കുന്നു.