ലോക്ഡൗണ്‍ കാലത്ത് എങ്കിലും റോഡില്‍ ഉള്ള ടോള്‍ പിരിവ് ഒഴിവാക്കിക്കൂടെ! വൈറലായി ഒമർ ലുലുവിന്റെ വാക്കുകൾ!

ഒമര്‍ ലുലു മലയാളികൾക്ക് സുപരിചിതനായ സംവിധായകനാണ്. അദ്ദേഹം സാമൂഹിക വിഷയങ്ങളില്‍ പ്രതികരിച്ചുകൊണ്ടും ജനശ്രദ്ധ നേടിയിട്ടുണ്ട്. ഒമർ ലുലു സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ്. കൂടാതെ അദ്ദേഹം പങ്കുവെയ്ക്കുന്ന പോസ്റ്റുകൾ വളരെ പെട്ടെന്ന് തന്നെ വൈറലാകാറുണ്ട്. ഇപ്പോൾ അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത് ഈ ലോക്ക്ഡൗണ്‍ സമയത്തെങ്കിലും ടോള്‍ പിരിവ് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ്. ഒമർ തന്റെ പ്രതികരണം അറിയിച്ചത് ഫേസ്ബുക്കിലൂടെയാണ്. ടോള്‍ പിരിക്കാന്‍ വേണ്ടി നല്ല തിരക്കുണ്ടാവുന്നു. അവിടെ കൊവിഡ് പകരാന്‍ സാധ്യതയില്ലേ എന്നും അദ്ദേഹം ചോദിക്കുന്നു.

ലോക്ഡൗണ്‍ കാലത്ത് എങ്കിലും റോഡില്‍ ഉള്ള ടോള്‍ പിരിവ് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപ്പെടുക. ടോള്‍ പിരിക്കാന്‍ വണ്ടി നിര്‍ത്തുന്നത് മൂലം ഇടക്ക് നല്ല തിരക്കുണ്ട്. ഇനി കോവിഡ് ടോള്‍ പ്‌ളാസയില്‍ പടരുക ഇല്ല എന്ന് ഉണ്ടോ എന്നാണ് ഒമര്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചത്.

അന്തരിച്ച തിരക്കഥകൃത്ത് ഡെന്നിസ് ജോസഫ് എഴുതിയ അവസാന തിരക്കഥ സിനിമയാക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ ഒമര്‍ ലുലു. പവര്‍സ്റ്റാര്‍ എന്നാണ് ചിത്രത്തിന്റെ പേര്. ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതിനിടെയാണ് ഡെന്നിസ് ജോസഫ് വിടപറഞ്ഞത്. ബാബു ആന്റണിയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം, ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കൊക്കൈന്‍ പ്രമേയമാകുന്ന ചിത്രത്തില്‍ നായികയോ പാട്ടുകളോ ഇല്ല. കെജിഎഫിന്റെ സംഗീത സംവിധായകന്‍ ബസ്‌റൂര്‍ രവിയാണ് പവര്‍ സ്റ്റാറിനായി സംഗീതമൊരുക്കുന്നത്. ബസ്‌റൂര്‍ രവിയുടെ ആദ്യ മലയാള ചിത്രമാണ് പവര്‍സ്റ്റാര്‍.

Related posts