മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങിയ താരമാണ് ഷഫ്ന നസീം. ബാലതാരമായി സിനിമയിലേക്ക് ചുവട് വെച്ച താരത്തിന് ആരാധകരും ഏറെയാണ്. ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിൽ ശ്രീനിവാസന്റെയും സംഗീതയുടെയും മക്കളിലൊരാളുടെ വേഷമാണ് ഷഫ്ന ചെയ്തത്. തുടർന്ന് പ്രണയ വർണങ്ങൾ എന്ന ചിത്രത്തിലും താരം അഭിനയിച്ചു. വീണ്ടും ശ്രനീവാസന്റെ മകളായി ‘കഥപറയുമ്പോൾ’ എന്ന ചിത്രത്തിലൂടെ ഷഫ്ന തിരിച്ചുവന്നു. പിന്നീട് ഇതേ ചിത്രത്തിന്റെ തമിഴ്,തെലുങ്ക് പതിപ്പുകളിലും ഷഫ്‌ന അഭിനയിച്ചു. തുടർന്ന് ആഗതൻ,കൻമഴ പെയ്യും മുമ്പ്,പ്ലസ് ടു,ആത്മകഥ,നവാഗതർക്ക് സ്വാഗതം,ലോക്‌പാൽ തുടങ്ങിയ ചിത്രങ്ങളിൽ തന്റെ സാന്നിധ്യം കൊണ്ട് ജനശ്രദ്ധ പിടിച്ചു പറ്റാൻ ഷഫ്നയ്ക്ക് സാധിച്ചിട്ടുണ്ട്. ഷഫ്നയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്‌ത ചിത്രം അമലപോളും ഫഹദ് ഫാസിലും ജോഡികളായ ഒരു ഇന്ത്യൻ പ്രണയകഥയാണ്. സിനിമകളിലും സീരിയലിലൂടെയും ശ്രദ്ധേയനായ സജിനാണ് ഷഫ്നയുടെ ഭർത്താവ്.
പ്ലസ് ടു എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ നടനാണ് സജിൻ.ചിത്രത്തിൽ സഹനടന്റെ വേഷത്തിലാണ് സജിൻ എത്തിയത്. സൗഹൃദത്തിലൂടെ തുടങ്ങിയ പ്രണയമാണ് വിവാഹത്തിലെത്തിച്ചത്.പ്ലസ് ടു എന്ന ചിത്രത്തിൽ ഒരുമിച്ചതോടെ ആ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു
സജിനൊപ്പമുള്ള ഫോട്ടോയാണ് ഷഫ്‌ന പങ്കുവെച്ചിരിക്കുന്നത്. നിങ്ങളുടെ ശിവൻ, എന്റെ ഒരേയൊരു സജിൻ എന്നാണ് ഷഫ്‌ന ഫോട്ടോയുടെ ക്യാപ്ഷൻ. ഒട്ടേറെ പേരാണ് ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയിൽ ശ്രീനിവാസന്റെ മകളുടെ കഥാപാത്രമായിട്ടായിരുന്നു ഷഫ്‌ന ആദ്യം സിനിമയിലേക്കെത്തിയത്.