നടന്‍ എന്നതിലുപരി താന്‍ കുടുംബത്തിനാണ് ഏറ്റവും കൂടുതല്‍ പ്രധാന്യം കൊടുക്കുന്നത്! വൈറലായി പൗർണ്ണമി തിങ്കൾ താരം വിഷ്ണുവിന്റെ പോസ്റ്റ്!

കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം വിഷ്ണു വി നായർ വിവാഹം കഴിക്കാൻ ഒരുങ്ങുന്നു. പൗര്‍ണമി തിങ്കള്‍ എന്ന പരമ്പരയിലൂടെ ആണ് താരം ശ്രദ്ധേയനായത്. ചങ്ങനാശേരി സ്വദേശി കാവ്യയാണ് വധു. സോഷ്യൽ മീഡിയയിലൂടെ വിഷ്ണു സേവ് ദ് ഡേറ്റ് ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചിട്ടുണ്ട്. വിവാഹ നിശ്ചയം കഴിഞ്ഞ വർഷമാണ് നടന്നത്. അതിനെ തുടർന്ന് വധു കാവ്യയെ കുറിച്ചും വിവാഹത്തെ പറ്റിയും മറ്റും നടന്‍ സൂചിപ്പിച്ചിരുന്നു. ഇപ്പോള്‍ കൂടുതല്‍ വിവാഹ വിശേഷങ്ങള്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പങ്കുവെച്ചിരിക്കുകയാണ് വിഷ്ണു.

വിഷ്ണുവിന്റെ വാക്കുകള്‍ ഇങ്ങനെ, വിവാഹത്തെ കുറിച്ച് ചോദിക്കുന്നവരോട് അത് ഓഗസ്റ്റ് പതിനെട്ടിനാണെന്നാണ് പറയുന്നത്. താനും വധുവും ചങ്ങനാശ്ശേരി സ്വദേശികളാണെങ്കിലും വീട്ടുകാര്‍ തീരുമാനിച്ച് ഉറപ്പിച്ചത് പ്രകാരമുള്ള അറേഞ്ച്ഡ് മ്യാരേജ് ആണിത്. കൊവിഡ് പ്രതിസന്ധികള്‍ കാരണം വളരെ കുറച്ച് അതിഥികള്‍ മാത്രം പങ്കെടുപ്പിച്ച്, വിവാഹം ലളിതമായി നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്‍ഡസ്ട്രിയിലുള്ള സുഹൃത്തുക്കളേ ഒക്കെ ഇക്കാര്യം താന്‍ അറിയിച്ചിട്ടുണ്ട്. പലര്‍ക്കും ഷൂട്ടിന്റെ തിരക്കുകള്‍ ആയിരിക്കും. താനും ഇപ്പോള്‍ ഷൂട്ടിലാണുള്ളത്. ചേച്ചിമാരുള്ളത് കൊണ്ട് വിവാഹത്തിന്റെ ഒരുക്കങ്ങളെല്ലാം അവര്‍ തന്നെ നടത്തും. വധുവിന്റെ വീട്ടില്‍ വച്ച് ചടങ്ങ് നടത്തുന്നത് കൊണ്ട് കാവ്യയുടെ വീട്ടിലാണ് വിവാഹത്തിന്റെ തിരക്കുള്ളത്. അമ്പലത്തില്‍ വച്ച് താലിക്കെട്ട് നടത്തി, ബാക്കി ചടങ്ങുകള്‍ ഓഡിറ്റേറിയത്തില്‍ നടത്താനാണ് തീരുമാനം. വിവാഹത്തിനെത്തുന്ന എല്ലാവരും കൊവിഡ് പ്രോട്ടോകോള്‍ പാലിക്കണം.

ഇപ്പോള്‍ പുതിയതായി ആരംഭിക്കുന്ന മനസിനക്കരെ എന്ന സീരിയലിലാണ് താന്‍ അഭിനയിക്കുന്നത്. അത് ഉടനെ തന്നെ ടെലികാസ്റ്റ് ചെയ്യേണ്ടതാണ്. ആയതിനാല്‍ എന്റെ ഭാഗം വേഗം തന്നെ ഷൂട്ട് ചെയ്ത് വെക്കുകയാണ്. കൊവിഡ് കാലം ആയതാണ് ഇതിലേറ്റവും ബുദ്ധിമുട്ട് ഉണ്ടാക്കിയത്. ഷൂട്ടിങ്ങിന് പോകുമ്പോഴും തിരിച്ച് വരുമ്പോഴും വീണ്ടും പോകുമ്പോഴുമെല്ലാം ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണം. അങ്ങനെ ചെയ്ത് ചെയ്ത് മൂക്ക് ഒരു വഴിക്ക് ആയ അവസ്ഥയാണ്. സീരിയലില്‍ അഭിനയിക്കുന്ന നടന്‍ എന്നതിലുപരി താന്‍ കുടുംബത്തിനാണ് ഏറ്റവും കൂടുതല്‍ പ്രധാന്യം കൊടുക്കുന്നത്. താരങ്ങളെല്ലാം തിരക്കിലായിരിക്കും എന്ന് പറയുന്നത് സത്യമാണ്. സീരിയലില്‍ അഭിനയിച്ച് തുടങ്ങിയതില്‍ പിന്നെ വീട്ടുകാരുടെ കൂടെ കാര്യമായി സമയം ചെലവഴിക്കാന്‍ തനിക്ക് സാധിക്കാറില്ല. അത്യാവശ്യ ജോലികള്‍ക്ക് ശേഷം കുടുംബത്തിന് വേണ്ടി സമയം കണ്ടെത്തണമെന്നും യാത്രകള്‍ നടത്തണമെന്നുമൊക്കെയാണ് തന്റെ ആഗ്രഹം.

Related posts