പെപ്പെയെക്കൊണ്ട് അടിയുണ്ടാക്കിക്കാതെ എങ്ങനെ സിനിമ ചെയ്യാമെന്നാണ് താന്‍ നോക്കുന്നത്! പ്രേക്ഷകരുടെ പ്രിയപ്പെട്ട അജിത് മേനോൻ പറയുന്നു!

അങ്കമാലി ഡയറീസ് എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലൂടെ നായകനായി എത്തിയ താരമാണ് ആന്റണി വർഗ്ഗീസ്. ചിത്രം ഇറങ്ങി വർഷങ്ങൾ ഇത്രയും ആയെങ്കിലും ആരാധകർക്ക് ഇപ്പോഴും ആന്റണി, പെപ്പെ തന്നെയാണ്. പിന്നീട് ജെല്ലിക്കട്ട്, സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, തുടങ്ങിയ ചിത്രങ്ങളിലും താരം നായകനായി മിന്നും പ്രകടനം കാഴ്ച വച്ചിരുന്നു. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആന്റണി വര്‍ഗീസും സംവിധായകൻ ടിനു പാപ്പച്ചനും വീണ്ടും ഒന്നിച്ച അജഗജാന്തരം വൻ വിജയമാണ് സമ്മാനിച്ചത്. ഇപ്പോഴിതാ ആന്റണി വര്‍ഗീസിനെ നായകനാക്കിയുള്ള പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് വിനീത് വാസുദേവന്‍. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ആന്റണിയുടെ അടി ഇല്ലാതെ പടം എങ്ങനെ തീര്‍ക്കാമെന്നാണ് താന്‍ ആലോചിക്കുന്നതെന്നാണ് വിനീത് പറയുന്നു. ഒരു അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

പെപ്പെയെക്കൊണ്ട് അടിയുണ്ടാക്കിക്കാതെ എങ്ങനെ സിനിമ ചെയ്യാമെന്നാണ് താന്‍ നോക്കുന്നത് എന്നായിരുന്നു വിനീതിന്റെ മറുപടി. ഈ സിനിമയില്‍ പെപ്പെയുടെ വേറൊരു സൈഡ് എക്സ്പ്ലോര്‍ ചെയ്യിക്കണമെന്നമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഒരു കോമഡി ടൈപ്പ് കഥാപാത്രമാണ് പെപ്പെക്ക് ഈ ചിത്രത്തില്‍. പിന്നെ കോമഡിയില്‍ നിന്ന് ആക്ഷനിലേക്ക് പോകുന്നുണ്ടോ എന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല, വിനീത് പറഞ്ഞു.

മനുഷ്യനോട് അടി ഉണ്ടാക്കുന്നില്ല. തന്‍ പെപ്പെയോട് നീ ഒരു അനിമല്‍ സ്റ്റാര്‍ ആയി മാറാനുള്ള സാധ്യത കാണുന്നുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. ചിത്രത്തില്‍ അടി ഉണ്ടോ എന്ന് ചോദിച്ചാല്‍ അങ്ങനെ അടിയൊന്നുമല്ല, എങ്കിലും അയാളുടെ ജീവിതപ്രശ്നം കൊണ്ട് ചില്ലറ കാര്യങ്ങളൊക്കെ ഉണ്ടാവുന്നുണ്ട്. അത് എന്താണെന്ന് ഞാന്‍ ഇപ്പോള്‍ പറയുന്നില്ല, വിനീത് പറഞ്ഞു.

Related posts