എനിക്ക് പബ്ലിക് ആയി ചില പ്രശ്‌നങ്ങൾ ഉണ്ടായപ്പോൾ പോലും സ്ത്രീ സംഘടനയിൽ നിന്നും ആരും വിളിച്ചില്ല: നിർമ്മാതാവും അഭിനേത്രിയുമായ സാന്ദ്ര തോമസ് പറയുന്നു!

സാന്ദ്ര തോമസ് മലയാളികളുടെ പ്രിയ താരമാണ് നിർമ്മാതാവും അഭിനേത്രിയുമാണ്. ആമേൻ, സക്കറിയായുടെ ഗർഭിണികൾ തുടങ്ങിയ ചിത്രങ്ങളിൽ മികച്ച അഭിനയം കാഴ്ച വെച്ച സാന്ദ്ര 991ൽ ബാലതാരമായാണ് തൻ്റെ അഭിനയ ജീവിതം ആരംഭിച്ചത്. സിനിമയിൽ നിന്ന് വിവാഹത്തോടെ ഒരു ബ്രേക്ക് എടുത്ത സാന്ദ്ര ഇപ്പോൾ വീണ്ടും സിനിമയിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. പുതിയ പ്രൊഡക്‌ഷൻ കമ്പനിയുമായി മലയാളസിനിമയിലേക്ക് സാന്ദ്ര എത്തിയിരുന്നു. സാന്ദ്രയുടെ ഈ നിർമാണക്കമ്പനിയുടെ പേരും സാന്ദ്ര തോമസ് പ്രൊഡക്‌ഷൻ കമ്പനി എന്നാണ്.

വിവാഹ ശേഷം സിനിമ രംഗത്ത് നിന്നും മാറി നിൽക്കുന്ന സാന്ദ്ര ഇരട്ട കുട്ടികൾക്ക് ജന്മം നൽകിയിരുന്നു. സാന്ദ്രയെ പോലെ തന്നെ നടിയുടെ മക്കളും ഏറെ പ്രിയപ്പെട്ടവരാണ്.മക്കളുടെ കളിയും ചിരിയുമെല്ലാം സോഷ്യൽ മീഡിയകളിലൂടെ സാന്ദ്ര പങ്കുവെയ്ക്കാറുമുണ്ട്.സാന്ദ്രയുടെ ഇരട്ടക്കുട്ടികളായ സങ്കക്കൊലുസുവിന്റെയും ഉമ്മിണിത്തങ്കയുടെയും വീഡിയോ നേരത്തെ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.പാടത്തും പറമ്പിലും ചെളിയിലും കളിച്ചു പ്രകൃതിയോട് ഇണങ്ങി അറിഞ്ഞാന് സാന്ദ്ര തന്റെ മക്കളെ വളർത്തുന്നതും.

ഇപ്പോളിതാ തന്റെ ജീവിതത്തെക്കുറിച്ച് പറയുകയാണ് താരം, ശരിക്കും തന്റെ ജീവിതമൊരു തിരിച്ച്‌ വരവാണ്. എനിക്ക് ഇതുവരെയും അങ്ങനെ തോന്നിയിരുന്നില്ല. അത്ര ഗുരുതരമായിരുന്നുവെന്ന് ഡോക്ടർ പറഞ്ഞപ്പോഴാണ് മനസിലായത്. വിശദീകരിക്കാൻ കഴിയാത്ത വേദനയോടെ ദിവസങ്ങളോളം ഐസിയു വിൽ കിടന്നപ്പോഴും അത്രയും ഗുരുതരമായിരുന്നു എന്റെ രോഗാവസ്ഥ. അതൊരു ഷോക്ക് സിൻഡ്രോമിലേക്ക് എത്തിയിരുന്നു എന്നും ഞാൻ മനസിലാക്കിയില്ല.

സ്ത്രീകളുടെ പ്രശ്‌നം സ്ത്രീ സംഘടനയിൽ പോയി പറയാൻ പറ്റിയ സാഹചര്യം അല്ല നിലവിലുള്ളത്. അവരത്ര ഓപ്പണായിട്ട് എനിക്ക് തോന്നിയിട്ടില്ല. നമ്മുടെ പ്രശ്‌നങ്ങൾ നമ്മൾ തന്നെ ഡീൽ ചെയ്യുക എന്നതാണ് പോംവഴി. എനിക്ക് പബ്ലിക് ആയി ചില പ്രശ്‌നങ്ങൾ ഉണ്ടായപ്പോൾ പോലും സ്ത്രീ സംഘടനയിൽ നിന്നും ആരും വിളിച്ചില്ല. ഇവിടെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനുമൊക്കെ ഉണ്ടെങ്കിലും അവരാരും ഒരു പ്രശ്‌നം വന്നാൽ പരിഹരിക്കില്ല. ഈ സംഘടനകളിൽ ഒന്നും സ്ത്രീകൾ ഇല്ലെന്നതാണ് പ്രധാന പ്രശ്‌നം. നമ്മുടെ പ്രശ്‌നങ്ങൾ കേൾക്കാനുള്ള മാനസികാവസ്ഥ ഈ സംഘടനകളെ പ്രതിനിധീകരിക്കുന്ന ആർക്കുമില്ല. ജസ്റ്റിസ് ഹേമ കമ്മീഷനിൽ നിന്ന് വിളിച്ചപ്പോഴും സ്ത്രീകളുടെ പ്രശ്‌നങ്ങൾ കേൾക്കാനും മനസിലാക്കാനും പറ്റുന്ന ഒരു സംഘടനയാണ് ആവശ്യം.

Related posts