എന്നെ കല്ല്യാണം കഴിക്കാമോ! സുബിയുടെ ചോദ്യത്തിന് കിടിലൻ മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്!

സുബി സുരേഷ് മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയും സ്റ്റേജ് ആര്‍ട്ടിസ്റ്റും ഒക്കെയാണ്. മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും തിളങ്ങി നില്‍ക്കുകയാണ് താരമിപ്പോൾ. സുബിയെ പോലെ തന്നെ നെറ്റിസണ്‍സിനിടയില്‍ വൈറലായൊരു താരമാണ് സന്തോഷ് പണ്ഡിറ്റും. ഏറ്റവും കുറഞ്ഞ ബഡ്ജറ്റിൽ ചിത്രം ഒരുക്കി മലയാള സിനിമ പ്രേക്ഷകരെ തന്നെ ഞെട്ടിച്ച താരമാണ്‌ സന്തോഷ്. നടൻ സംവിധായകൻ ഗായകൻ ഇങ്ങനെ അനവധി മേഖലയിൽ താരം കൈവച്ചിട്ടുണ്ട്. സിനിമ താരം എന്നതിൽ ഉപരി ഒരു മനുഷ്യ സ്നേഹികൂടിയാണ് അദ്ദേഹം. പലപ്പോഴും താരം ചെയ്യുന്ന നന്മകൾ മലയാളികളുടെ ശ്രദ്ധ നേടുന്നതാണ്. സുബിയും സന്തോഷും ഒരുമിച്ചുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായി മാറുന്നത്.

സുബിയുടെ ചോദ്യവും അതിന് സന്തോഷ് പണ്ഡിറ്റ് നല്‍കിയ മറുപടിയുമാണ് ശ്രദ്ധേയമാകുന്നത്. ചേട്ടന്റെ ആറ്റിറ്റിയൂടും എല്ലാം മനസിലായി. എന്നപ്പോലൊരാളെ കിട്ടിയാല്‍ ചേട്ടന്‍ കല്യാണം കഴിക്കുമോ എന്നായിരുന്നു സന്തോഷിനോടുള്ള സുബിയുടെ ചോദ്യം. എന്റെ മനസില്‍ വളരെ അടക്കവും ഒതുക്കവുമുള്ള പെണ്‍കുട്ടിയാണുള്ളതെന്നായിരുന്നു സന്തോഷിന്റെ മറുപടി. ഉത്തരം കേട്ട സുബിയാകട്ടെ അക്ഷരാര്‍ത്ഥത്തില്‍ നിശബ്ദയായിപ്പോയി.

പണ്ഡിറ്റിനെ കല്ല്യാണം കഴിക്കാനോര്‍ത്തതാ, മച്ചാന്‍ കാലേല്‍ വാരി തറയിലടിച്ചു, എന്ന ക്യാപ്ഷനോടെ സുബി തന്നെയാണ് വീഡിയോ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്. വീഡിയോയ്ക്ക് താഴെ സന്തോഷ് കമന്റും ചെയ്തിട്ടുണ്ട്. ”അത് പിന്നെ.. സുബി ജി എനിക്ക് സിസ്റ്റര്‍ മാതിരി.. അതാ അങ്ങനെ പറഞ്ഞെ,” സന്തോഷ് കുറിച്ചു

Related posts