നിലങ്കയുടെ ചിത്രം പങ്കുവെച്ച് നീരജ്! ആശംസകൾ നേർന്ന് ആരാധകർ!

മലയാളത്തിൽ യുവ താരങ്ങളിൽ ശ്രദ്ധേയനാണ് നീരജ് മാധവ്. സഹനടനായി സിനിമയിൽ എത്തിയ താരം പിന്നീട് നടനായി പ്രേക്ഷകർക്ക് മുന്നിലെത്തി ഒരുപാട് ആരാധകരെ സ്വന്തമാക്കി. 2013ൽ പുറത്തിറങ്ങിയ ബഡി എന്ന ചിത്രത്തിലൂടെയാണ് നീരജ് മാധവ് സിനിമ രംഗത്തേക്ക് എത്തുന്നത്. തുടർന്ന് മെമ്മറീസ്, ദൃശ്യം, സപ്തമശ്രീ തസ്‌കരഹ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. നടൻ എന്നതിൽ ഉപരി മികച്ച ഡാൻസർ കൂടിയാണ് താരം. കുറച്ചു നാളുകൾക്ക് മുൻപ് നീരജ് മാധവൻ ഇറക്കിയ പണിപാളി എന്ന ആൽബം കേരളക്കര ഒന്നായി ഏറ്റെടുത്തിരുന്നു. പിന്നീട് ഇതേ ആൽബത്തിന്റെ രണ്ടാംഭാഗവും പുറത്ത് വന്നിരുന്നു. അതും സൂപ്പർ ഹിറ്റ് ആയിരുന്നു.

2018ലാണ് നീരജ് വിവാഹിതൻ ആവുന്നത്. ദീപ്തി എന്നാണ് നീരജിന്റെ ഭാര്യയുടെ പേര്. കഴിഞ്ഞ വർഷമാണ് താരത്തിന് ഒരു മകൾ പിറന്നത്. ദീപ്തിയ്ക്കും മകൾക്കുമൊപ്പമുള്ള ചിത്രങ്ങൾ നീരജ് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. എന്നാൽ മകളുടെ മുഖം ഇതുവരെ നീരജ് ആരാധകരെ കാണിച്ചിരുന്നില്ല. ഇപ്പോഴിതാ ഒന്നാം പിറന്നാൾ ദിനത്തിൽ മകളുടെ മുഖം ആദ്യമായി എല്ലാവരെയും കാണിക്കുകയാണ് താരം.

‘നിലങ്ക നീരജ്’ എന്നാണ് മകളുടെ പേര്. നിലങ്കയുടെ ഒന്നാം പിറന്നാൾ ആഘോഷത്തിന്റെ ചിത്രവും നീരജ് പങ്കുവച്ചിട്ടുണ്ട്. ’22-2-2022- നിലങ്കയുടെ മുഖം ആദ്യമായി പുറത്തുവിടുന്നു’ എന്നാണ് നീരജ് കുറിച്ചിരിക്കുന്നത്. നിലങ്കയെ കാണാൻ എന്തൊരു ക്യൂട്ട് ആണെന്നാണ് ചിത്രത്തിന് വരുന്ന കമന്റുകളിൽ അധികവും. ഏറെ കാലത്തെ പ്രണയത്തിന് ഒടുവിൽ ആയിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയകളിൽ പ്രചരിച്ചിരുന്നു. ഇപ്പോളിതാ കുഞ്ഞിന്റെ മുഖം ആരാധകർക്കായി പങ്കുവെക്കുകയാണ് താരം. . നൂലുകെട്ട് ചടങ്ങിന് എടുത്ത ചിത്രങ്ങളാണ് താരമിപ്പോൾ പങ്കുവെച്ചിരിക്കുന്നത്. നിരവധിപ്പേരാണ് ഫോട്ടോകൾക്ക് താഴെ കമന്റുമായെത്തുന്നത്.

Related posts