വിദ്വേഷ കമ്മന്റ് ഇട്ട വിമര്ശകന്റെ വായടപ്പിക്കുന്ന മറുപടിയുമായി ശ്രിയ!

ശ്രീയ രമേശ് സോഷ്യൽ മീഡിയയിൽ വളരെ സജീവമായുള്ള നടിയാണ്. ഒരുപാട് ആരാധകരുള്ള താരം മെഗാ സ്റ്റാറുകൾക്ക് ഒപ്പം ബിഗ് സ്‌ക്രീനിൽ തിളങ്ങിയിട്ടുണ്ട്. വളരെ പെട്ടന്ന് തന്നെ താരത്തിന്റെ ഓരോ ചിത്രവും പോസ്റ്റുകളും വൈറലാകാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ ഏറ്റെടുത്തത് താരം പർദ്ദ ധരിച്ചെത്തിയ ചിത്രമാണ്. ആരാധകർ പോസിറ്റീവ് അഭിപ്രായങ്ങൾ പറയുന്നതോടൊപ്പം ചില വിമർശനങ്ങളും ലഭിച്ചിരുന്നു. എന്നാൽ ശ്രീയ വിമർശകരുടെ വായടപ്പിക്കുന്ന മറുപടിയാണ് നൽകിയത്.

sriya ramesh – East Coast Movies & Entertainments News

പുണ്യമാസമായ റംസാനിലെ കഠിനമായ വ്രതവും പ്രാർത്ഥനകളും നിറഞ്ഞ ദിനങ്ങൾ പൂർത്തിയാക്കി പെരുന്നാൾ വന്നെത്തിയിരിക്കുന്നു. എല്ലാ സുഹൃത്തുക്കൾക്കും കുടുംബങ്ങൾക്കും ഈദ് ആശംസകൾ. കോവിഡ് വ്യാപന ജാഗ്രതയുടെ ഭാഗമായി എല്ലാവരും ഒത്തുകൂടലുകൾ പരമാവധി ഒഴിവാക്കി ആഘോഷങ്ങൾ വീടുകളിൽ ഒതുക്കുവാൻ ശ്രദ്ധിക്കുക. നമുക്ക് പ്രിയപ്പെട്ടവർക്കും ആപത്ത് വരാതിരിക്കുവാൻ വലിയ ശ്രദ്ധ നൽകിയേ പറ്റൂ. കോവിഡ് എന്ന മഹാമാരിയിൽ നിന്നും വിമുക്തമായ ലോകം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു എന്ന ക്യാപ്ഷ്യനോടെയാണ് ശ്രീയ പർദ്ദയിൽ എത്തിയ ചിത്രം പങ്കുവെച്ചത്. എന്നാൽ ഇതിനെതിരെയായാണ് ഒരു കൂട്ടർ വിമർശനം ഉന്നയിച്ചത്. ശ്രീയ രമേശ് മുസ്ലിം സമുദായത്തിൽ പെട്ടയാളല്ല. പക്ഷേ, ശ്രീയയുടെ വസ്ത്രധാരണം കണ്ടാൽ അങ്ങിനെ തോന്നും. എന്ത് സന്ദേശമാണ് ഇത് കൊണ്ട് സൂചിപ്പിക്കുന്നത്. ഇത് വെറും ഷോ മാത്രമാണോ, അങ്ങനെ നിരവധി കമന്റുകളാണ് ശ്രീയക്ക് ലഭിച്ചത്.

shreeya

ഈ വസ്ത്രത്തെ ഞാൻ അങ്ങേയറ്റം ബഹുമാനിക്കുന്നു. പർദ്ദ മുസ്‌ലിം സ്ത്രീകൾ മാത്രമാണോ ധരിക്കുന്നത്. ഞാൻ സൗദിയിൽ ആയിരുന്നപ്പോൾ ഇത് ആണ് ഇപ്പോഴും ധരിച്ചിരുന്നത്. ഞാൻ ഈ വസ്ത്രത്തിൽ ഒരുപാട് കംഫർട്ട് ആണ് എന്നും ശ്രീയ പറയുന്നു. മാത്രമല്ല ദയവായി നിങ്ങളുടെ കണ്ണുകൾ തുറന്ന് ലോകത്തെ ശരിയായി മാത്രം കാണാനും നടി ഉപദേശിച്ചു. ഇങ്ങനെ വേഷം ഇടാനും അനുഭാവവും ആശംസകളും അറിയിക്കാനും മനുഷ്യ സ്നേഹികൾക്കെ കഴിയുകയുള്ളു, എന്തൊരു കുലീനത്വം എന്ന് കമന്റുകൾ ചെയ്യുന്നവരും കുറവല്ല എന്നും താരം പറഞ്ഞു.

Related posts