മിശ്ര വിവാഹം ആയിരുന്നു എങ്കിലും തങ്ങൾക്ക് അത്രക്കൊന്നും കഷ്ടതകൾ അനുഭവിക്കേണ്ടി വന്നില്ല! മനസ്സ് തുറന്ന് ചന്ദ്ര ടോഷ് ദമ്പതികൾ!

അടുത്തിടെയാണ് മിനിസ്‌ക്രീൻ താരങ്ങളായ ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും വിവാഹിതരായത്. ഇരുവരും സ്വന്തം സുജാത എന്ന സീരിയലിൽ ഒന്നിച്ചഭിനയിക്കുന്നുണ്ട്. ഈ സീരിയലിൽ അഭിനയിക്കുമ്പോൾ ആണ് ഇരുവരും പരിചയത്തിലായതും പിന്നീട് പ്രണയത്തിലാവുകയും ചെയ്തത്. തുടർന്ന് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതർ ആവുകയുമായിരുന്നു ഇരുവരും. സൗഹൃദം ആണ് വിവാഹത്തില്‍ എത്തിച്ചത് എന്ന് പറയുകയാണ് ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും. വിവാഹവും അതിനുശേഷമുള്ള ചടങ്ങുകളും ഒക്കെ തന്നെ സോഷ്യൽ മീഡിയ ആഘോഷമാക്കി. ഇരുവരും വ്യത്യസ്ത മതത്തിൽ പെട്ട ആൾക്കാർ ആയതുകൊണ്ട് തന്നെ രണ്ടു രീതിയിലും കല്യാണം നടത്തിയിരുന്നു.വളരെ ലളിതമായി നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. കൊച്ചിയിലെ സ്വകാര്യ റിസോർട്ടിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. ഇപ്പോഴിതാ ഇവരുടെ പുതിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്.

ഇരുവരുടെയും വാക്കുകൾ, വിവാഹത്തിനുശേഷം പ്രത്യേകിച്ച് ഒന്നും മാറിയതായി എനിക്ക് തോന്നുന്നില്ല. ചിലപ്പോൾ ഞാൻ തന്നെ ആലോചിക്കാറുണ്ട്, ‘ശരിയാണല്ലോ കല്യാണം കഴിഞ്ഞു മാസങ്ങൾ ആയല്ലേ!’ ജീവിതം കൂടുതൽ ഇൻട്രെസ്റ്റിംഗ് ആയ പോലെ തോന്നുന്നു. ഒറ്റ കുട്ടി ആയത് കൊണ്ട് അങ്ങനെ ആരുമായി ഒന്നും പങ്കുവെക്കേണ്ട കാര്യം ഒന്നും ജീവിതത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല. എന്നാൽ ഇപ്പോൾ എല്ലാം പങ്കുവെക്കാൻ ഒരാൾ ഉള്ളതുപോലെ. അതൊരു പുതിയ അനുഭവം തന്നെ. അതുപോലെ, എന്റെ ജീവിതത്തിൽ ഒഴിഞ്ഞു കിടന്ന കുറെ സ്ഥാനങ്ങളിലേക്ക് ഒരാൾ വന്നത് പോലെ. ഒരു നല്ല സുഹൃത്ത്, കെയർ ചെയ്യുന്ന പങ്കാളി, കരിയർ അഡ്വൈസർ, അങ്ങനെ എല്ലാം. തന്റെ മമ്മിക്കും പപ്പക്കും ഒപ്പം ഇപ്പോൾ അപ്പയും അമ്മയും വന്നു എന്നല്ലാതെ ഒന്നും മാറിയതായി തോന്നുന്നില്ല. “ഞാൻ കുറച്ചു മടിയൊക്കെ ഉള്ള മനുഷ്യനാണ്. എന്തിനും ഏതിനും എനിക്ക് ഒരാളുടെ ഒരു തള്ളു വേണം. ഇപ്പോൾ ചന്തുവാണ് ആ റോൾ കൈകാര്യം ചെയ്യുന്നത്. എന്റെ പരിമിതികളെ നീക്കുവാൻ ഉത്തരവാദിത്തമുള്ള ഒരാൾ കൂടെ ഉള്ള പോലെ. പിന്നെ എന്റെ കുടുംബം ഇപ്പോൾ വലുതായല്ലോ. എന്റെ പപ്പക്കും മമ്മക്കും ഒപ്പം ഇപ്പോൾ അപ്പയും അമ്മയും, മിശ്ര വിവാഹം ആയിരുന്നു എങ്കിലും തങ്ങൾക്ക് അത്രക്കൊന്നും കഷ്ടതകൾ അനുഭവിക്കേണ്ടി വന്നില്ല. രണ്ടു കുടുംബങ്ങൾക്കും സമ്മതം ആയത് കൊണ്ട് തന്നെ ബുദ്ധിമുട്ടുകൾ ഒന്നും വരാതെ തന്നെ കല്യാണത്തിലേക്കു കാര്യങ്ങൾ എത്തി.

1ഞങ്ങളുടെ വിവാഹത്തിന് വലിയ പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല. ശരിയാണ് രണ്ടു പേരും രണ്ടു മതത്തിൽ നിന്നും രണ്ടു സംസ്കാരത്തിൽ നിന്നും ഉള്ളവരാണ്. എങ്കിലും രണ്ടു പേരുടെയും കുടുംബങ്ങൾ ഞങ്ങളുടെ ഈ വ്യത്യസ്തതകൾക്കു മുകളിലാണ് ഞങ്ങളുടെ സ്നേഹം എന്ന് മനസിലാക്കി. ആ വ്യത്യസ്തതകളെ മാനിച്ചാൽ പിന്നെ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ല എന്നാണ് ഞങ്ങൾക്ക് തോന്നുന്നത്. ഞങ്ങളുടെ കല്യാണം പോലെ തന്നെ ഞങ്ങളുടെ പൂജ മുറിയും വ്യത്യസ്തമാണ്. ഞങ്ങൾ എങ്ങനെ ജീവിതം മുന്നോട്ട് കൊണ്ട് പോകുവാനാണ് ശ്രമിക്കുന്നത് എന്ന് അതിൽ നിന്ന് തന്നെ മനസിലാക്കാം. ഞങ്ങളുടെ പൂജ മുറിയിൽ ഒരേ പോലെ യേശുവും ഗണപതിയും ഉണ്ട്, രണ്ടു പേരുടെ വിശ്വാസങ്ങളെയും ഞങ്ങൾ മാനിക്കുന്നു. പഴയ ചിന്താഗതിയൊക്കെ മാറ്റിവെച്ചു സ്നേഹത്തിനു മുൻ‌തൂക്കം കൊടുക്കേണ്ട കാലമായി എന്നാണ് ഞങ്ങൾക്ക് തോന്നുന്നത്.

Related posts