സാനിയ ഇയ്യപ്പന്‍ മലയാളികളുടെ പ്രിയ നടിയും നര്‍ത്തകിയുമാണ്. ക്യൂൻ എന്ന ചിത്രത്തിലൂടെയാണ് താരം മലയാളി പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. ചിന്നു എന്ന കഥാപാത്രമായാണ് താരം ചിത്രത്തിൽ എത്തിയത്. പിന്നീട് ലൂസിഫർ, കൃഷ്ണൻകുട്ടി പണി തുടങ്ങി, പ്രേതം 2, പ്രീസ്റ്റ് തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം വേഷമിട്ടിരുന്നു. ബോള്‍ഡ് ഫോട്ടോഷൂട്ടുകളിലൂടെ താരം സോഷ്യല്‍ മീഡിയകളിലും ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോള്‍ തന്റെ സിനിമകളെ കുറിച്ച് നടി തുറന്നു പറയുന്ന വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ലൂസിഫര്‍ എന്ന ചിത്രമാണ് തനിക്ക് കരിയര്‍ ബ്രേക്ക് നല്‍കിയത്. എന്നാല്‍ അതിനെക്കാള്‍ താന്‍ എഫേർട്ട് എടുത്ത സിനിമ കൃഷ്ണന്‍ കുട്ടി പണിതുടങ്ങി എന്ന ചിത്രമാണ്. എന്നാല്‍ ചിത്രത്തിന് അര്‍ഹിക്കുന്ന സ്വീകരണം കിട്ടാത്തതില്‍ വിഷമം തോന്നിയെന്നാണ് സാനിയ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
ഒടിടി പ്ലാറ്റ്ഫോമില്‍ ചെയ്ത ചിത്രമാണ് കൃഷ്ണന്‍ കുട്ടി. അതുകൊണ്ട് തന്നെ ഒരുപാട് ആളുകളിലേക്ക് ആ സിനിമ എത്തിയിരുന്നില്ല. സിനിമ കണ്ടവര്‍ നല്ല അഭിപ്രായങ്ങള്‍ പറയുമ്പോള്‍ സന്തോഷം തോന്നിയിരുന്നു. ചിത്രത്തിന്റെ കഥ പറയുമ്പോള്‍ തന്നെ ഞാന്‍ ഭയങ്കര ത്രില്ലില്‍ ആയിരുന്നു. ഫൈറ്റ് സീക്വന്‍സ് ഒക്കെ ഉണ്ട് എന്ന് പറഞ്ഞപ്പോള്‍ ആവേശമായെി. ചിത്രത്തില്‍ തനിക്ക് ഡ്യൂപ്പിനെ വയ്ക്കാന്‍ എന്ന് പറഞ്ഞിട്ടും താന്‍ തയ്യാറായില്ല. ഒരു പക്ഷെ എന്റെ പ്രായത്തിന്റെ പ്രശ്‌നമായിരിയ്ക്കാം. പക്ഷെ ആ ആവേശം ഒരു ദിവസം കഴിയുമ്പോഴേക്കും തീര്‍ന്നു. നല്ല ഫൈറ്റ് രംഗങ്ങളാണ്. പരസ്പരം ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും നല്ലോണം ഇടി കിട്ടിയിട്ടുണ്ട്. തനിക്ക് ജീവിതത്തില്‍ ആദ്യമായി c കൃഷ്ണന്‍ കുട്ടിയാണെന്നാണ്. ഷൂട്ടിങ് കഴിഞ്ഞ് എത്തുമ്പോഴേക്കും ആകെ അവശയായിട്ടുണ്ടാകുമായിരുന്നു. ശരീരം മുഴുവന്‍ വേദന എടുത്ത് കരഞ്ഞിട്ട് പോലുമുണ്ട്. ചേച്ചി പുറമൊക്കെ തടവി തരുമായിരുന്നു. അത്രയേറെ എഫേട്ട് എടുത്തു ചെയ്ത സിനിമയാണ് കൃഷ്ണന്‍ കുട്ടി പണി തുടങ്ങിയെന്നത്.
ഒരു സംവിധായകന്‍ എന്നതിനപ്പുറം നടന്‍ കൂടെയാണ് രാജു ഏട്ടന്‍. അതുകൊണ്ട് തന്നെ ഒരു രംഗം എങ്ങിനെ വേണം എന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാമായിരുന്നു. അദ്ദേഹം രംഗം ചെയ്തു കാണിച്ചു തരും. എന്നിട്ട്, ഇത് എന്റെ വേര്‍ഷന്‍, സാനിയ്ക്ക് ഇനി സ്വന്തം ശൈലിയില്‍ നോക്കാം എന്ന് പറയുമായിരുന്നു. ഒരോ ചെറിയ രംഗത്തിനും അത്രയേറെ എഫേര്‍ട്ട് എടുക്കുന്ന സംവിധായകനാണ് രാജു ഏട്ടന്‍. രാജു ഏട്ടന്‍ സിനിമയെ കുറിച്ച് പറയുമ്പോള്‍ വിവേക് ഒബ്റോയ് സാറിനൊപ്പമൊക്കെയാണ് അഭിനയിക്കുന്നത് എന്ന് തനിക്ക് അറിയില്ലായിരുന്നു. സെറ്റില്‍ എത്തിയപ്പോള്‍ ശരിക്കും പേടിച്ചു. പക്ഷെ അദ്ദേഹം എന്നെ വളരെ കംഫര്‍ട്ട് ആക്കി നിര്‍ത്തി. ഓരോ രംഗവും മികച്ചത് ആവുന്നുണ്ടെങ്കില്‍, അതിന് കാരണം നമ്മുടെ ടീം അത്രയും മികച്ചതായിരുന്നു എന്നതാണ്. ചിത്രത്തില്‍ എനിക്ക് ഏറ്റവും അധികം എഫേര്‍ട്ട് എടുത്ത രംഗത്ത് അത് അത്രയും മികച്ചതായി വരാന്‍ കാരണം മഞ്ജു ചേച്ചിയില്‍ നിന്നും കിട്ടിയ അടിയാണ്. മഞ്ജു ശരിക്കും അടിക്കുകയായിരുന്നു.