മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയാണ് സിതാര കൃഷ്ണകുമാർ. താരം ഇതിനോടകം നിരവധി സിനിമകളിൽ പിന്നണി ഗായികയായി തിളങ്ങിയിട്ടുണ്ട്. കൂടാതെ സിതാര ടിവി റിയാലിറ്റി ഷോകളിൽ ജഡ്ജ് ആയും എത്താറുണ്ട്. സിതാര ചലച്ചിത്ര പിന്നണി ഗാനരംഗത്ത് എത്തിയത് റിയാലിറ്റി ഷോയിൽ കൂടിയാണ്. തനിക്ക് എല്ലാതരം പാട്ടുകളും ഒരുപോലെ വഴങ്ങുമെന്ന് സിതാര തെളിയിച്ചുകഴിഞ്ഞു. സിതാര വിവാഹം ചെയ്തിരിക്കുന്നത് ഡോക്ടറായ എം സജീഷിനെയാണ്.
താരത്തെപ്പോലെ തന്നെ മകൾ സാവൻ ഋതുവും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. അമ്മയും മകളുമൊത്തുള്ള വീഡിയോകളൊക്കെ ആരാധകരുമായി സിത്താര പങ്കുവയ്ക്കാറുണ്ട്. ഉയരെയിലെ നീ മുകിലോ എന്ന പാട്ട് ശ്രദ്ധേയമായി മാറിയിരുന്നു. കൂടാതെ മുൻപ് സിത്താരയ്‌ക്കൊപ്പം കൺകൾ നീയേ കാട്രൂം നീയേ എന്ന പാട്ടിന്റെ കവർ വേർഷനുമായും ഇരുവരും എത്തിയിരുന്നു.
ഇപ്പോളിതാ മകളുടെ ഒരു ക്യൂട്ട് രംഗമാണ് സിതാര പങ്കുെവെച്ചത്. ബോബനും മോളിയിലും ഉണ്ടായിരുന്നല്ലോ ഇതുപോലൊരാൾ എന്നാണ് സിതാര വിഡിയോക്ക് നൽകിയ കാപ്ഷൻ. അമ്മയുടെ പാട്ട് കേട്ട് നിന്ന ശേഷം അവസാന നിമിഷം കുസൃതിയും കള്ളനോട്ടവുമായി മകൾ പ്രത്യക്ഷപ്പെടുകയാണ്. അമ്മയുടെ പാട്ടിനൊടുവിൽ പുറകിൽനിന്നും തലനീട്ടി നോക്കുന്ന സാവൻ ഋതുവിന്റെ ഈ വിഡിയോ സിതാര തന്റെ സമൂഹമാധ്യമ പേജിലാണ് പങ്കുവച്ചത്. പങ്കുവച്ച് നിമിഷ നേരം കൊണ്ട് വിഡിയോ സോഷ്യൽ ലോകത്ത് വൈറലായി. സിനിമാ രംഗത്തു നിന്നുൾപ്പെടെ നിരവധിപ്പേരാണ് സായുക്കുട്ടിയുടെ കുസൃതിച്ചിരി കണ്ട് ഇഷ്ടം പങ്കുവയ്ക്കാനെത്തിയത്.
View this post on Instagram