ഒരു തവണ ഗർഭിണി ആയതാണ്. എന്നാൽ അതു നഷ്ടപ്പെട്ടു! മലയാളികളുടെ മാനസപുത്രി പറയുന്നു!

ശ്രീകല ശശിധരൻ മലയാളികളുടെ പ്രിയ മിനിസ്‌ക്രീൻ താരമാണ്. എന്റെ മാനസപുത്രി എന്ന പരമ്പരയിലെ സോഫിയ എന്ന കഥാപാത്രത്തിലൂടെയാണ് ശ്രീകല പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയത്. മലയാള മിനിസ്ക്രീൻ ചരിത്രം തന്നെ മാറ്റിക്കുറിച്ച ഒന്നായിരുന്നു മാനസപുത്രി എന്ന പരമ്പരയും ഒപ്പം സോഫി എന്ന കഥാപാത്രവും. 2012 ൽ ആയിരുന്നു ശ്രീകലയുടെ വിവാഹം. സുഹൃത്തായിരുന്ന വിപിനാണ് നടിയുടെ ഭർത്താവ്. വിവാഹശേഷം അഭിനയ രംഗത്ത് നിന്നും നടി വിട്ടു നിൽക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ശ്രീകല രണ്ടാമതും അമ്മയായത്. ഇപ്പോളിതാ ​ഗർഭകാലത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് താരം.

ഒരു അനിയനോ അനിയത്തിയോ വേണമെന്ന് മോന് വലിയ ആഗ്രഹമായിരുന്നു. ലണ്ടനിൽ ആയിരുന്നപ്പോൾ താൻ ഒരു തവണ ഗർഭിണി ആയതാണ്. എന്നാൽ അതു നഷ്ടപ്പെട്ടു. അതിന്റെ വിഷമത്തിലിരിക്കെയാണ് നാട്ടിലെത്തിയ ശേഷം വീണ്ടും ഗർഭിണിയാണെന്ന് അറിഞ്ഞത്.അതുകൊണ്ടു തന്നെ വലിയ പ്രചാരണം കൊടുക്കേണ്ട എന്നു തീരുമാനിച്ചു. പരമാവധി ശ്രദ്ധിച്ച് മുന്നോട്ടു പോകുകയായിരുന്നു. ആദ്യത്തേത് മോനാണല്ലോ. അപ്പോൾ രണ്ടാമത്തെയാൾ ഒരു മോളായിരുന്നെങ്കിൽ എന്നാഗ്രഹിച്ചിരുന്നു. പ്രാർത്ഥന ദൈവം കേട്ടു. മോളെ ഗർഭിണിയായിരിക്കെ ഒമ്പതാം മാസം തനിക്ക് കോവിഡ് പോസിറ്റീവ് ആയി. ആകെ ഭയന്നു. ടെൻഷനായി. ഗർഭിണിയായതിനാൽ വാക്‌സിനും എടുത്തിരുന്നില്ല. കോവിഡ് നെഗറ്റീവ് ആകാതെ ആശുപത്രിയിലും അഡ്മിറ്റാവാനാകില്ല. പക്ഷേ, ഡോക്ടർ എല്ലാ പിന്തുണയും നൽകി ഒപ്പം നിന്നു. ഡോക്ടറുടെ സംസാരം കേട്ടാൽ നമ്മുടെ പകുതി ടെൻഷനും പോകും. ഭാഗ്യത്തിന് ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും കൊറോണയുടെ പ്രശ്‌നങ്ങൾ മാറി. കുഞ്ഞിനെ തീരെയും അതു ബാധിച്ചില്ല. കുറേയേറെ പരീക്ഷിച്ചെങ്കിലും ദൈവം ഒടുവിൽ വലിയ സന്തോഷങ്ങൾ നൽകി.

ഭർത്താവിനും മകനൊപ്പം വിദേശത്ത് കഴിഞ്ഞ് വരികയായിരുന്നു ശ്രീകല. സോഷ്യൽ ലോകത്ത് അടുത്തിടെ നടിയുടെ ചില ചിത്രങ്ങളും വീഡിയോകളും പ്രത്യക്ഷപ്പെട്ടതോടെയാണ് നടി രണ്ടാമതും കുഞ്ഞിന് ജന്മം നൽകി എന്ന വിവരവും പുറത്തറിയുന്നത്. കഴിഞ്ഞ മാസം കൈയിൽ കുഞ്ഞിനെയും പിടിച്ച് ഒരു ഡോക്ടറുടെ കൂടെ നിൽക്കുന്ന ഫോട്ടോയാണ് നടി പങ്കുവെച്ചത്. അതിന് നൽകിയ ക്യാപ്ഷനിൽ ഡോക്ടർ അനിത പിള്ളയ്ക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ‘നിങ്ങൾ എനിക്കായി ചെയ്ത എല്ലാ കാര്യങ്ങളെയും ഞാൻ വളരെയധികം അഭിനന്ദിക്കുന്നു. നിങ്ങൾ വളരെ സൗമ്യമായി സംസാരിക്കുകയും കേൾക്കുകയും ചെയ്യുന്നു. നിങ്ങൾ വളരെ നൈപുണ്യത്തോടെയും വിവേകത്തോടെയും പ്രവർത്തിക്കുകയും ചെയ്യുന്നു. നിങ്ങൾ എന്നെ ആശ്വസിപ്പിച്ചു, നിങ്ങളെ എന്റെ ഡോക്ടറായി ലഭിച്ചതിൽ ഞാൻ വളരെയധികം ഭാഗ്യവതിയാണ്. എല്ലാത്തിനും വളരെ നന്ദി. ഡോ.അനിതാപിള്ള എന്നുമാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയ്ക്ക് ക്യാപ്ഷനായി ശ്രീകല പറഞ്ഞത്.

Related posts