അവരുടെ പ്രൈവസി പ്രധാനപ്പെട്ട കാര്യമാണ്. അതുകൊണ്ട് ഞങ്ങൾ ഇത് നിർത്തുന്നു! അപ്രതീക്ഷിത പ്രഖ്യാപനവുമായി സാന്ദ്ര തോമസ്!

സാന്ദ്ര തോമസ് മലയാളികൾക്ക് പ്രിയങ്കരിയായ നടിയും നിര്‍മ്മാതാവുമാണ്. ചെപ്പു കിലുക്കണ ചങ്ങാതി എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് സാന്ദ്ര സിനിമയില്‍ എത്തിയത്. പിന്നീട് താരം പത്ത് വര്‍ഷത്തിന് ശേഷമാണ് സിനിമയിലേക്ക് തിരികെ എത്തിയത്. ഇപ്പോള്‍ സാന്ദ്ര യൂട്യൂബ് വീഡിയോകളിൽ മക്കളായ തങ്കക്കൊലുസുകള്‍ക്കൊപ്പം സജീവമാണ്. ഇപ്പോഴിതാ സാന്ദ്ര പങ്കുവെച്ച പുതിയ വീഡിയോയാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധേയമാകുന്നത്.

പുതിയൊരു വീഡിയോയിലൂടെ ആരാധകർക്ക് ഒരു അറിയിപ്പ് നൽകിയെത്തിയിരിക്കുകയാണ് സാന്ദ്ര. മക്കളോടൊപ്പം സോഷ്യൽ മീഡിയയിൽ ലൈവ് വരുകയായിരുന്നു താരം. ഞങ്ങളുടെ 35ാ- മത്തെ ലൈവാണ് ഇത്. ഒരു പ്രത്യേക അനോൺസ്‌മെന്റിന് വേണ്ടിയാണ് ഈ വരവെന്നും പറഞ്ഞാണ് സാന്ദ്ര സംസാരിച്ചു തുടങ്ങിയത്. മക്കളായ തങ്കവും കുൽസുവും ഇടയ്ക്ക് സംസാരിച്ചിരുന്നു. ഞങ്ങൾ യൂട്യൂബ് വീഡിയോ നിർത്തുകയാണ്. പൂർണമായും നിർത്തുകയല്ല. ഇതിന് മുൻപും ഞാൻ ഇത് പറഞ്ഞിട്ടുള്ളതാണ്. പിള്ളേർ സ്‌കൂളിൽ പോയി തുടങ്ങിയാൽ ഞാൻ ഇത് നിർത്തുമെന്ന് ചാനൽ തുടങ്ങിയപ്പോൾ തന്നെ പറഞ്ഞിരുന്നു. അവരുടെ പ്രൈവസി പ്രധാനപ്പെട്ട കാര്യമാണ്. ഇതിൻ വേറൊരുപാട് ഗുണങ്ങളുണ്ടായിരിക്കും എന്നാലും എനിക്കേറ്റവും പ്രധാനപ്പെട്ടത് കുട്ടികളുടെ പ്രൈവസിയാണ്. എന്നോട് പേഴ്‌സണലായി ചോദിച്ചവരോട് ഞാൻ ഇതേക്കുറിച്ച് പറഞ്ഞിരുന്നുവെന്നും സാന്ദ്ര പറഞ്ഞു.

അയ്യോ നിർത്തുവാണോ എന്നുള്ള ചോദ്യങ്ങളുമായി ഒത്തിരിപേർ എത്തിയിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി അങ്ങനെ വീഡിയോ ഒന്നും വന്നിരുന്നില്ല. പൂർണമായും നിർത്തരുത്. ആഴ്ചയിലോ രണ്ടാഴ്ചയിലൊരിക്കലോ വീഡിയോ ചെയ്തൂടേ എന്ന് പലരും ചോദിച്ചിരുന്നു. അത് പരിഗണിക്കാവുന്ന കാര്യമാണെന്നും താരം വ്യക്തമാക്കി. പൂർണമായും നിർത്തണമെന്നായിരുന്നു ആദ്യം തീരുമാനിച്ചത്. പിള്ളേരുടെ പ്രൈവസിക്ക് ഇതല്ലേ നല്ലത്, അതിനെ കുറേപേർ അനുകൂലിച്ചിരുന്നു. എന്റെ മക്കളെയും എന്നെയും നിങ്ങൾ മനസിലാക്കിയതു കൊണ്ടാണ് അങ്ങനെ പറഞ്ഞത്. അതിൽ സന്തോഷമുണ്ട്. ആഴ്ചയിലൊരിക്കൽ വന്ന് നിങ്ങളെ കാണാൻ ശ്രമിക്കാം. സ്‌നേഹ ചേച്ചിയും ഇതേപോലെ തന്നെ ആഴ്ചയിലൊരിക്കൽ വീഡിയോ ഇടാമെന്നാണ് പറഞ്ഞത്. ഞങ്ങൾ രണ്ടു പേരും ഇപ്പോൾ കുറച്ചു തിരക്കിലാണ്. സ്‌കൂളിലൊക്കെ പോയി തുടങ്ങിയാൽ കുട്ടികൾക്ക് അവരുടേതായ ഫ്രീഡം കൊടുക്കണമല്ലോ. വീഡിയോ എടുക്കുന്ന പാടും എഡിറ്റിംഗിന്റെ ബുദ്ധിമുട്ടൊന്നുമില്ലല്ലോ ലൈവിൽ വരുമ്പോൾ.

Related posts