അതിന് ശേഷം ഹോട്ടൽ മുറിയിലിരുന്ന് ഒരുപാട് കരഞ്ഞു! മനസ്സ് തുറന്ന് ഭാവന!

നമ്മൾ എന്ന കമൽ ചിത്രത്തിൽ പരിമളം എന്ന വേഷത്തിൽ മലയാള സിനിമയിലേക്ക് എത്തിയ താരമാണ്‌ ഭാവന. പിന്നീട് തെന്നിന്ത്യൻ സിനിമ ആസ്വാദകരുടെ പ്രിയപ്പെട്ട താരമായി ഭാവന മാറി. മലയാളത്തിലും മറ്റു തെന്നിന്ത്യൻ ഭാഷകളിലുമായി നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഭാവന ഇതിനോടകം തന്നെ വേഷം ഇട്ടു കഴിഞ്ഞു. 2017 ൽ പുറത്തിറങ്ങിയ ആദം ജോൺ എന്ന ചിത്രമാണ് താരം ഒടുവിൽ വേഷമിട്ട മലയാള സിനിമ. വിവാഹ ശേഷം കന്നഡ സിനിമയിൽ സജീവമാണ് താരമിപ്പോൾ. കന്നട നടനും നിർമ്മാതവുമായ നവീനാണ് ഭാവനയുടെ കഴുത്തിൽ മിന്നു ചാർത്തിയത്. ഭാവനയുടെ പുതിയ വിശേഷങ്ങൾ അറിയാൻ ആരാധകരും കാത്തിരിക്കാറുണ്ട്. സോഷ്യൽ മീഡിയകളിലും സജീവമാണ് നടി.

26-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയില്‍ അപ്രതീക്ഷിത അതിഥിയായി ഭാവന എത്തിയിരുന്നു. അതിഥികളുടെ ലിസ്റ്റിൽ ഭാവന ഉണ്ടായിരുന്നില്ല. പോരാട്ടത്തിന്റെ പെണ്‍പ്രതീകമെന്ന് പറഞ്ഞാണ് രഞ്ജിത്ത് ഭാവനയെ വേദിയിലേക്ക് ക്ഷണിച്ചത്. ഈ പരിപാടിയിൽ പങ്കെടുത്ത ശേഷം ഹോട്ടൽ മുറിയിലിരുന്ന് ഒരുപാട് കരഞ്ഞെന്ന് ഭാവന ഇപ്പോൾ ഒരു അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നു. ഇമോഷണലി അത് എങ്ങനെയാണ് തനിക്ക് ഫീല്‍ ചെയ്തതെന്ന് വിവരിക്കാന്‍ പറ്റില്ല. ഭാവന ഒരു അഭിമുഖത്തിൽ പറഞ്ഞത്കൂ ഇങ്ങനെ. ഒപ്പം ഉണ്ടായിരുന്നവരെല്ലാം ഇങ്ങനെ കരയല്ലേയെന്ന് തന്നോട് പറയുന്നുണ്ടായി. അന്നത്തെ തന്റെ കരച്ചില്‍ സന്തോഷം കലര്‍ന്നതായിരുന്നു. അത് തനിക്ക് പറയാന്‍ കഴിയാത്ത ഒരു എക്‌സ്പീരിയന്‍സ് ആയിരുന്നു. കുറെ നാളുകളായി താന്‍ സ്വയം പ്രൊട്ടക്ട് ചെയ്ത് കഴിയുകയായിരുന്നു. ഭാവന പറഞ്ഞു.

കാറില്‍ നിന്നും ഇറങ്ങിയപ്പോഴും ബാക്ക് സ്റ്റേജില്‍ ഇരിക്കുമ്പോഴും, ഭയങ്കര ടെന്‍ഷനായിരുന്നു. അതുവരെ താന്‍ എന്താണ് ചെയ്യുന്നുവെന്നത് തന്റെ ഫാമിലിക്കും ഫ്രണ്ട്‌സിനും മാത്രമെ അറിയുമായിരുന്നുള്ളൂ. അതില്‍ നിന്നെല്ലാം ആദ്യമായി പുറത്ത് വന്നത് അന്നാണ്. ആ സമയത്ത് ഒന്നും ചെയ്യാന്‍ പറ്റാതെ മുഖമൊക്കെ വിളറി വെളുത്തിരുന്നു. ഒരുപാട് കാര്യങ്ങള്‍ ഉള്ളില്‍ തന്നെ ഇരുന്നതിനാല്‍ പെട്ടന്ന് ഒരു ദിവസം പുറത്ത് വന്നപ്പോള്‍ ആളുകള്‍ നല്‍കിയ സ്വീകാര്യത കൂടി കണ്ടിട്ടായിരിക്കാം പെട്ടന്ന് പൊട്ടിപ്പോയത് ഭാവന പറഞ്ഞു. ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിൽ ഷറഫുദ്ദീനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പുറത്തുവന്ന ചിത്രത്തിന്റെ ട്രെയിലറും ഏറെ ശ്രദ്ധനേടിയിരുന്നതാണ്. നവാഗതനായ ആദിൽ മൈമൂനത്ത് അഷറഫാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇനി ഒരിക്കലും മലയാളം സിനിമയിൽ അഭിനയിക്കില്ലെന്ന് താൻ തീരുമാനിച്ചതായിരുന്നു എന്നാണ് ഭാവന പറയുന്നത്. ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞതോടെയാണ് തീരുമാനം മാറ്റിയത് – ഭാവന പറയുന്നു.

Related posts