ഞാൻ അതിന് വഴങ്ങാത്തത് കൊണ്ടാണ് പ്രശ്നങ്ങൾ ഉണ്ടായത് ! മഡോണ മനസ്സ് തുറക്കുന്നു!

പ്രേമം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ താരമാണ് മഡോണ സെബാസ്റ്റ്യൻ. സെലിൻ എന്ന കഥാപാത്രമായാണ് താരം ചിത്രത്തിൽ എത്തിയത്. പിന്നീട് മലയാളത്തിൽ ചുരുക്കം ചില സിനിമകളിലാണ് താരം അഭിനയിച്ചിരുന്നത്.

തമിഴകത്തും തെലങ്കിലുമായി നിരവധി ഹിറ്റ് സിനിമകൾ ആണ് നടി ഇതിനകം ചെയ്തിട്ടുള്ളത്. സംവിധായകരെ അനുസരിക്കാത്ത അഹങ്കാരമുള്ള നടിയാണ് മഡോണ എന്നുള്ള വിമർശനം ഒരിക്കൽ താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. അതിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണിപ്പോൾ താരം. വാക്കുകളിങ്ങനെ,

ഒരിക്കലും ചുംബന രംഗങ്ങളിൽ താൻ അഭിനയിക്കില്ല. തനിക്ക് അഭിനയിക്കുന്ന ചിത്രങ്ങളിലൊക്കെ നായകനെ ചുംബിക്കാനുള്ള രംഗങ്ങൾ ഉണ്ടായിരുന്നു. അത് കഥാപാത്രത്തിന് അനിവാര്യമാണെന്ന് പറഞ്ഞ് പല സംവിധായകരും തന്നെ നിർബന്ധിക്കാറുണ്ടെന്ന് താരം പറയുന്നു. പക്ഷെ താൻ അതിന് വഴങ്ങാത്തതുകൊണ്ട് പ്രശനങ്ങൾ ഉണ്ടായെന്നാണ് മഡോണ പറയുന്നത്. അഭിനയം എന്നുപറഞ്ഞു മറ്റ് പുരുഷനെ ചുംബിക്കാനും കെട്ടിപ്പിടിക്കാനും കിടക്ക പങ്കിടാനും താൻ തയ്യാറല്ല. അത്തരം സിനിമകളിൽ നിന്നും താൻ പിന്മാറുകയാണ് ചെയ്യുന്നതെന്ന് താരം പറയുന്നു.

Related posts