വരദയുടെ ഭർത്താവല്ലേ, അത് ചെയ്യും! വിവാഹമോചന വാർത്തകളിൽ പ്രതികരിച്ച് ജിഷിൻ!

ജിഷിൻ മോഹൻ സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റിയ താരമാണ്. മലയാള സീരിയൽ രംഗത്ത് ജിഷിൻ ശ്രദ്ധേയനാകുന്നത് ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെയാണ്. തുടർന്ന് ജിഷിൻ നിരവധി പരമ്പരകളിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചു. ജിഷിൻ വിവാഹം ചെയ്തിരിക്കുന്നത് സിനിമ സീരയൽ നടി വരദയെയാണ്. വരദയെ മലയാളികൾ ശ്രദ്ധിച്ച് തുടങ്ങുന്നത് അമല എന്ന സൂപ്പർഹിറ്റ് സീരിയലിൽ കേന്ദ്രകഥാപാത്രമായ അമലയെ അവതരിപ്പിച്ചത് മുതലാണ്. നായികയായിട്ടാണ് വരദ മലയാള സിനിമാ ലോകത്ത് എത്തിയത്. എന്നാൽ സീരിയൽ മേഖലയാണ് താരത്തെ പ്രശസ്തയാക്കിയത്. അമല എന്ന പരമ്പരയിൽ വരദയും ജിഷിനും ഒരുമിച്ചാണ് അഭിനയിച്ചത്. നെഗറ്റീവ്‌ റോളിൽ എത്തിയ ജിഷിന്റെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ പരമ്പരയിൽ നിന്നാണ് അവരുടെ പ്രണയത്തിന് തുടക്കവും. കുറച്ച് ദിവസങ്ങളായി വരദയും ജിഷിനും തമ്മിൽ പിരിയുന്നു എന്ന തരത്തിലുള്ള വാർത്തകൾ ആണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

പിന്നാലെ വരദ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരുന്നു. ഇത്തരം വാർത്തകളോട് എനിക്കൊന്നും പറയാനില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇതെല്ലാം ഞാനും കണുന്നുണ്ട്. ഞാൻ പ്രതികരിക്കുന്നില്ലെന്നു മാത്രം. ഒരാളുടെ പേഴ്സണൽ ലൈഫിലേക്ക് ഒളിഞ്ഞ് നോക്കുന്നത് തെറ്റാണ്. ഒളിഞ്ഞ് നോക്കിയതിനുശേഷം അറിയാൻ വയ്യാത്ത കാര്യം എഴുതുന്നത് അതിലേറെ തെറ്റാണ്. സംഗതി ശരിയോ, തെറ്റോ ആയിക്കൊള്ളട്ടെ, അത് ഓരോരുത്തരുടേയും വ്യക്തിപരമായ കാര്യമാണെന്ന് ഓർക്കുന്നത് നല്ലതാണ്.’ എന്നായിരുന്നു അടുത്തിടെ നൽകിയ അഭിമുഖത്തിൽ വരദ പറഞ്ഞത്. കഴിഞ്ഞ ദിവസം ജിഷിന്റെ അഭിമുഖം ആദിത്യൻ ജയൻ നടത്തിയപ്പോഴാണ് കാര്യങ്ങളുടെ സത്യാവസ്ഥ ആളുകൾ അറിയുന്നത്. മലയാളി നടിയുടെ കൂടെ എന്നെ കാറിൽ നിന്ന് പിടിച്ചെന്നും, അവർ കാറിൽ നിന്ന് ഇറങ്ങിയിട്ടും ഞാൻ ഇറങ്ങാത്തതുകൊണ്ട് നാട്ടുകാർ എന്നെ പിടിച്ച് ഇറക്കിയെന്നും എന്നുമായിരുന്നു വ്യാജ വാർത്തകൾ പ്രചരിച്ചത്. ജിഷിൻ വരദ എന്ന് ഇപ്പോൾ ഗൂഗിൾ ചെയ്താൽ എന്ത് വാർത്തയാണ് വരിക എന്ന് എനിക്ക് അറിയാം. ഏതായാലും ഡിവോഴ്‌സ് ആയിട്ടില്ല. ആകുമ്പോൾ അറിയിക്കാം.

സുഹൃത്തുക്കൾ ചില വീഡിയോ ലിങ്കുകൾ അയച്ച് തരുമ്പോഴോ, അവർ കാര്യം തിരക്കുമ്പോളോ ആയിരിക്കും മിക്ക കാര്യവും അറിയുന്നത്. പിന്നെ അങ്ങനങ്ങ് പോകട്ടെ എന്ന് കരുതും. നടിയൊന്നിച്ചുള്ള പ്രശ്‌നത്തിൽ അത് ഞാനല്ല എന്ന് പറയാൻ പറഞ്ഞുകൊണ്ടിരുന്നത് അമ്മയാണ്. പക്ഷെ എന്റെ അമ്മയ്ക്കും വരദയ്ക്കും അറിയാം അത് ഞാനല്ലായെന്ന്. പിന്നെ എന്തിനാണ് ഞാൻ ആധി വയ്ക്കുന്നത്. ഒരാഴ്ച കഴിഞ്ഞപ്പോൾ അത് ഞാനല്ല എന്ന് പറഞ്ഞ് ഞാൻ ലൈവിൽ വന്നിരുന്നു. പക്ഷെ അത് വാർത്ത പോലെ അത്ര വൈറലായില്ല. വീഡിയോയ്ക്ക് വരുന്ന കമന്റുകളാണ് രസം. അവർ വരദയുടെ ഭർത്താവല്ലേ, അത് ചെയ്യും എന്നെല്ലാമാണ് ആളുകൾ പറയുന്നത്. ജിഷിൻ പറയുന്നു.

Related posts