വിവാഹ ശേഷം സാന്ത്വനത്തിൽ അഭിനയിക്കുമോ! വ്യക്തമാക്കി രക്ഷ രാജ്!

മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. കൂട്ടുകുടുംബത്തിലെ കഥ പറയുന്ന പരമ്പര റേറ്റിങ്ങിലും ഒന്നാം സ്ഥാനത്ത് ആണ്. ചിപ്പി,രാജീവ് പരമേശ്വർ, സജിൻ,ഗോപിക അനിൽ രക്ഷ രാജ് തുടങ്ങി വൻ താര നിരതന്നെ പരമ്പരയിൽ അണിനിരക്കുന്നുണ്ട്. സാന്ത്വനത്തിലെ അപ്പു ആയി എത്തുന്ന രക്ഷയുടെ വിവാഹം കഴിഞ്ഞ ദിവസമായിരുന്നു. ബംഗ്ലൂരുവില്‍ ഐടി പ്രൊഫഷനലായ കോഴിക്കോട് സ്വദേശി അര്‍ക്കജാണ് രക്ഷയുടെ കഴുത്തില്‍ മിന്നു ചാർത്തിയത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിന് ശേഷം ആദ്യമായി പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇരുവരും. ഇനിയും സാന്ത്വനത്തില്‍ ഉണ്ടാവുമോ എന്നും അഭിനയിക്കുമോ എന്ന ചോദ്യത്തിനും നടി ഉത്തരം പറഞ്ഞിരിക്കുകയാണ് ഇപ്പോൾ.

പുതിയൊരു ചുവടുവെപ്പിലേക്ക് കടക്കുകയാണ്. ഒരുപാട് സന്തോഷം തോന്നുന്നു. സാന്ത്വനം സെറ്റിലെ എല്ലാവരും വലിയ സപ്പോര്‍ട്ടാണ്. അതുകൊണ്ടാണ് ഞാന്‍ ഇത്രയും സന്തോഷത്തോടെ ഇരിക്കുന്നത്. ഭാവി പരിപാടികളൊന്നും തീരുമാനിച്ചിട്ടില്ല. അടുത്ത ആഴ്ച തന്നെ സീരിയലിന്റെ ലൊക്കേഷനില്‍ ജോയിന്‍ ചെയ്യും. കല്യാണം കഴിഞ്ഞു എന്നേയുള്ളു. പക്ഷേ സാന്ത്വനത്തില്‍ നിന്നും പിന്മാറുമോ എന്ന് ചോദിച്ച് ഒരുപാട് പേര്‍ കമന്റിടുന്നത് കണ്ടിരുന്നു. എന്തായാലും ഞാന്‍ സ്വാന്തനത്തില്‍ നിന്ന് മാറില്ല. സാന്ത്വനം ടീം എല്ലാ സപ്പോര്‍ട്ടും തന്നത് കൊണ്ടാണ് ഞങ്ങള്‍ സന്തോഷത്തോടെ വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്.

പിന്നെ പ്രേക്ഷകരുടെ സപ്പോര്‍ട്ടും സ്നേഹവും കൊണ്ടാണ് ഇതുവരെ എത്തിയത്. അവര്‍ക്കെന്താണ് സന്തോഷം. അതാണ് നമ്മളും ചെയ്യുന്നത്. നമ്മുടെ അടുത്ത് ഓരോരുത്തരും കാണിക്കുന്ന സ്നേഹം പറഞ്ഞറിയിക്കാന്‍ വാക്കുകള്‍ കിട്ടില്ല. ഞങ്ങളെ ഇഷ്ടപ്പെട്ടതിനും സ്നേഹിക്കുന്നതിനുമൊക്കെ ഒരുപാട് നന്ദി. തുടര്‍ന്നും കാണണം. നിങ്ങളുടെ അപ്പുവായി തന്നെ അവിടെ കാണും. പ്രണയവിവാഹമാണോ എന്ന ചോദ്യത്തിന് മുന്‍പേ പരിചയമുള്ള ആളുകളാണെന്ന് ഞങ്ങളെന്ന് രക്ഷ സൂചിപ്പിച്ചു. കുറേ വര്‍ഷത്തെ ഫ്രണ്ട്ഷിപ്പ് ആയിരുന്നു. കഴിഞ്ഞ നാല് വര്‍ഷമായി പ്രണയത്തിലായിട്ട്. വീട്ടുകാരോട് കാര്യം പറഞ്ഞപ്പോള്‍ അവരും ഓക്കെ ആയി. ഹണിമൂണിന് പോകണം എന്നൊക്കെ ആഗ്രഹമുണ്ട്. പക്ഷേ എന്ത് ചെയ്യാനാണ് സമയം ഒന്നുമില്ലെന്നാണ് രക്ഷയും ഭര്‍ത്താവ് അര്‍ക്കജും പറയുന്നത്. ആദ്യത്തെ പ്രധാന്യമുള്ള കാര്യം ഷൂട്ടിങ്ങിന് പോവുന്നതിനാണ്. കാരണം അവര്‍ അത്രയും സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Related posts