ആര്യ മകൾ റോയയ്ക്കായി എഴുതിയ കുറിപ്പ് ഏറ്റെടുത്ത് ആരാധകർ !

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയും അവതാരകയുമാണ് ആര്യ. ഏഷ്യാനെറ്റിലെ ബഡായ് ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് ആര്യ പ്രേക്ഷക മനസ്സിൽ സ്ഥാനം ഉറപ്പിച്ചത്. കുഞ്ഞി രാമായണം , ഗാന ഗന്ധർവ്വൻ, തുടങ്ങി ഒരുപാട് സിനിമകളിലും ആര്യ അഭിനയിച്ചിട്ടുണ്ട്.ബഡായ് ബംഗ്ലാവ് കൂടാതെ ബിഗ് ബോസ്സിലെ കഴിഞ്ഞ സീസണിലെ മികച്ച ഒരു മത്സരാർത്ഥി കൂടിയായിരുന്നു ആര്യ. ബിഗ് ബോസിന് ശേഷം സ്റ്റാർട്ട് മ്യൂസിക് – ആരാദ്യം പാടും എന്ന പരിപാടിയിൽ അവതാരികയായും ആര്യ എത്തിയിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ ആര്യ തന്റെ ആരാധകരുമായി നിരന്തരം സംവദിക്കാറുണ്ട്. ആര്യ തന്റെ മിക്ക വിശേഷങ്ങളും ആരാധകരുമായി പങ്കു വയ്ക്കാറുമുണ്ട്.ആര്യയുടെ മകൾ റോയയേയും ആരാധകർക്ക് ഏറെ സുപരിചിതം ആണ്. ഇപ്പോൾ ആര്യ തന്റെ മകളുടെ പിറന്നാൾ ദിനത്തിൽ കുറിച്ച വരികളും , ചിത്രങ്ങളുമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.തന്റെ ഹൃദയവും ആത്മാവും എല്ലാം മകളാണ് എന്നു തുടങ്ങുന്ന ആര്യ മകൾ റോയയ്ക്ക് എഴുതിയ കുറിപ്പും , മകളുടെ പിറന്നാൾ ആഘോഷത്തിലെ ചിത്രങ്ങളും ആര്യ സോഷ്യൽ മീഡിയ വഴി പങ്കു വച്ചിരുന്നു.

അവൾ എന്റെ അമ്മയാണ്, എന്റെ മകളാണ്, എന്റെ ഏറ്റവും നല്ല സുഹൃത്താണ് , എന്റെ ആത്മാവ്‌, എന്റെ ലോകം എല്ലാം അവൾ ആണ്. മാത്രമല്ല എനിക്ക് മുന്നോട്ട് പോകാനുള്ള കാരണവും, ഞാൻ ഇന്ന് ജീവിച്ചിരിക്കാനുള്ള ഒരേയൊരു കാരണവും എന്റെ മകൾ ആണ്. ഒരായിരം ജന്മദിനാശംസകൾ കുഞ്ഞേ.. മമ്മ നിന്നെ എത്രമാത്രം സ്നേഹിക്കുന്നു എന്ന് വാക്കുകൾ കൊണ്ട് വർണ്ണിക്കുവാൻ സാധിക്കില്ല “, ഇതായിരുന്നു ആര്യ റോയയ്ക്കായി എഴുതിയ കുറിപ്പ്. ആര്യയ്ക്ക് മകളോടുള്ള സ്നേഹം വാക്കുകളിൽ നിന്ന് വ്യക്തമാണ്. മകളെ തിരക്കിയ ആരാധകർക്കുള്ള മറുപടിയുമായാണ് ഇപ്പൊ തന്റെ സോഷ്യൽ മീഡിയയിലൂടെ ആര്യ വന്നത്. റോയ ബേബി അവളുടെ അച്ഛന്റെ കൂടെ ആണ് എന്നും. ഉടനെ തിരിച്ചു വരുമെന്നും ആര്യ പറഞ്ഞു.ഒപ്പം മകൾക്കൊപ്പമുള്ള ഒരു വീഡിയോ സ്റ്റോറി ആര്യ ഇൻസ്റ്റായിലൂടെ പങ്കു വച്ചിരുന്നു.

Related posts