ഇറ്റ്സ് എ ന്യൂ ലൈഫ്! വൈറലായി അമൃതയുടെ പോസ്റ്റ്!

മ്യൂസിക് റിയാലിറ്റി ഷോയിലൂടെയെത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട ഗായികയായി മാറിയ താരമാണ്‌ അമൃത സുരേഷ്. സഹോദരി അഭിരാമി സുരേഷിനൊപ്പം ചേർന്ന് അമൃതം ഗമയ എന്ന പേരിൽ അമൃത ആരംഭിച്ച മ്യൂസിക് ബാൻഡ് ഏറെ ശ്രദ്ധ നേടിയിരുന്നു. എജി വ്‌ളോഗ്‌സ് എന്ന ഒരു യൂട്യൂബ് ചാനലും സഹോദരിമാർ ചേർന്ന് നടത്തുന്നുണ്ട്. നേരത്തെ ബിഗ്‌ബോസ് രണ്ടാമത്തെ സീസണിൽ മത്സരാർത്ഥികളായും ഇരുവരും എത്തിയിരുന്നു. പ്രശസ്ത ചലച്ചിത്ര താരം ബാലയുമായി അമൃത പ്രണയത്തിലാവുകയും പിന്നീട് ഇരുവരും വിവാഹിതർ ആവുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇരുവരും വേർപിരിയുകയായിരുന്നു. ഇരുവർക്കും ഈ ബന്ധത്തിൽ ഒരു മകളുണ്ട്. അവന്തിക എന്നാണ് മകളുടെ പേര്. പാപ്പു എന്നാണ് അമൃതയും കുടുംബവും മകളെ സ്‌നേഹത്തോടെ വിളിക്കുന്നത്. യൂട്യൂബ് വീഡിയോകളിലും അമൃതയുടെയും അഭിരാമിയുടെയും സോഷ്യൽ മീഡിയകളിലും പാപ്പു ഇടയ്ക്ക് എത്താറുണ്ട്.

ഇപ്പോൾ മകൾക്കൊപ്പം അവധിയാഘോഷത്തിലാണ് ഗായിക അമൃത സുരേഷ്. മൂന്നാറിലെ റിസോർട്ടിലാണ് ഇരുവരുടെയും ആഘോഷം. മൂന്നാറിലേയ്ക്കുള്ള യാത്ര തുടങ്ങിയപ്പോൾ മുതലുള്ള വിശേഷങ്ങൾ അമൃത സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. സുന്ദരിയായ മകൾക്കൊപ്പം എന്റെ യാത്ര എന്ന അടിക്കുറിപ്പോടെയാണ് ഗായിക യാത്രാ വിഡിയോ പോസ്റ്റ് ചെയ്തത്.

റിസോർട്ടിലെ നീന്തൽക്കുളത്തിൽ നിന്നുള്ള അമൃതയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറൽ ആകുന്നത്. വെള്ളത്തിൽ മുങ്ങി നിവരുന്നതിന്റെ വിഡിയോ ആണിത്. ഇറ്റ്സ് എ ന്യൂ ഡേ… ഇറ്റ്സ് എ ന്യൂ ലൈഫ്… ഐ ആം ഫീലിംഗ് ഗുഡ് എന്ന വിഖ്യാതമായ വരികൾ കുറിച്ചുകൊണ്ട് പശ്ചാത്തലസംഗീതവും ഉൾപ്പെടുത്തിയാണ് അമൃത വിഡിയോ പോസ്റ്റ് ചെയ്തത്. ഗ്ലാമർ വേഷത്തിലുള്ള അമൃതയുടെ ദൃശ്യങ്ങളാണ് വിഡിയോയിൽ.

Related posts