റിമി ടോമി മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയാണ്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ റിമിയുടെ ചെറിയ വിശേഷങ്ങൾ പോലും ആരാധകർക്കിടയിൽ ചർച്ചയാകാറുണ്ട്. പ്രേക്ഷകരോട് റിമി കൂടുതൽ അടുക്കുന്നത് ലോക്ഡൗൺ കാലത്താണ്. തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ റിമി യൂട്യൂബ് ചാനൽ തുടങ്ങിയിരുന്നു. ലോക്കഡൗണിൽ എന്നപോലെ ലോക്ക് ഡൗണിനു ശേഷവും റിമി പ്രേക്ഷകരുമായി വിശേഷങ്ങൾ പങ്കുവെച്ചിരുന്നു. റിമി ടോമി എപ്പോഴും റിയാലിറ്റി ഷോകളിൽ സജീവമായിരുന്നു. ഇപ്പോൾ താരം മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പർ ഫോറിലെ വിധികർത്താവാണ്. വിധു പ്രതാപ്, ജ്യോത്സ്‌ന, സിത്താര എന്നിവരും റിമിക്കൊപ്പം ഈ ഷോയിൽ ഉണ്ട്. ഇവർ നാലുപേരുടെയും രസകരമായ ഇടപെടൽ ഷോ കൂടുതൽ ഭംഗിയാക്കാറുണ്ട്.
ഇപ്പോഴിതാ രണ്ടാമതും വിവാഹിതയാകുന്നു എന്ന വാർത്തകളോട് പ്രതികരിച്ച് റിമി ടോമി. തന്റെ വിവാഹം സംബന്ധിച്ച് ചില വന്ന വാർത്തകൾ വ്യാജമാണെന്ന് റിമി പറഞ്ഞു. തനിക്കു തുടർച്ചയായി ഫോൺ കോളുകൾ വരുന്നുണ്ടെന്നും എല്ലാവർക്കും ഇക്കാര്യമാണ് അറിയേണ്ടതെന്നും റിമി പറയുന്നു. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് റിമി ടോമിയുടെ പ്രതികരണം.
റിമിയുടെ വാക്കുകൾ ഇങ്ങനെ, രണ്ടു ദിവസമായി എനിക്കു തുടർച്ചയായി ഫോൺ കോളുകൾ വരികയാണ്. എല്ലാവർക്കും ചോദിക്കാനുള്ളത് ഒരേ കാര്യം. കല്യാണം ആയോ റിമി എന്നാണ്. ഞാൻ വിവാഹിതയാകാൻ പോവുകയാണെന്നു പറഞ്ഞ് പല വിഡിയോകളും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതെല്ലാം വ്യാജ പ്രചാരണങ്ങളാണ്. എന്നിൽ നിന്നും യാതൊരു പ്രതികരണവും ലഭിക്കാതെ എന്തുകൊണ്ടാണ് ഇത്തരമൊരു പ്രചാരണം നടത്തുന്നതെന്നു മനസ്സിലാകുന്നില്ല. ഭാവിയിൽ വിവാഹക്കാര്യം സംബന്ധിച്ച് എന്തെങ്കിലും തീരുമാനം എടുത്താൽ ഞാൻ നിങ്ങളോടു പറയും. ഞാൻ പറഞ്ഞാൽ മാത്രം ഇത്തരം കാര്യങ്ങൾ വിശ്വസിച്ചാൽ മതി. ഇപ്പോൾ ഞാൻ ഇങ്ങനെയൊക്കെ ജീവിച്ചു പൊയ്ക്കോട്ടെ