ജോനാസിന്റെ പേര് മാറ്റിയതോടെ വെട്ടിലായ പ്രിയങ്ക,,,,വിഷയത്തില്‍ പ്രതികരിച്ച് നടിയുടെ അമ്മ

BY AISWARYA

സാമന്തയ്ക്ക് പിന്നാലെ പ്രിയങ്ക ചോപ്രയും വിവാഹമോചിതയാവുകയാണോയെന്നാണ് ആരാധകരുടെ സംശയങ്ങള്‍. പ്രിയങ്ക ചോപ്ര ജോനാസ് എന്നായിരുന്നു നടിയുടെ ഇന്‍സ്റ്റഗ്രാമിലെ പേര്. പേരിനൊപ്പമുള്ള ജോനാസ് ഒഴിവാക്കിയിരിക്കുകയാണ് താരം. പ്രിയങ്കയ്ക്കു ജോനാസിനുമിടയില്‍ ചില ദാമ്പത്യ പ്രശ്‌നങ്ങളുളളതായും അധികം വൈകാതെ ഇരുവരുടേയും വിവാഹമോചന വാര്‍ത്ത പുറത്തുവന്നേക്കാം എന്ന രീതിയിലാണ് സോഷ്യല്‍മീഡിയയിലെ അടക്കം പറച്ചില്‍.

വിവാഹമോചന വാര്‍ത്ത വൈറലായി മാറിയതിന് പിന്നാലെയായാണ് ഇതേക്കുറിച്ച് പ്രതികരിച്ച് പ്രിയങ്കയുടെ അമ്മ എത്തിയത്. മകളുടെ ദാമ്പത്യത്തില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് മധു ചോപ്ര പ്രതികരിച്ചത്. പ്രചാരണങ്ങള്‍ തെറ്റാണ്, ഇത്തരത്തിലുള്ള കിംവദന്തികളൊന്നും പ്രചരിപ്പിക്കരുതെന്നും അവര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. പ്രിയങ്കയും ജോനാസും ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

തിരക്കുകള്‍ക്കിടയിലും തങ്ങളുടെ ദാമ്പത്യം സന്തോഷകരമായാണ് പോവുന്നതെന്ന് മുന്‍പ് പ്രിയങ്ക പറഞ്ഞിരുന്നു. എവിടെയായാലും രണ്ടാഴ്ചയ്ക്കപ്പുറം പിരിഞ്ഞിക്കാറില്ല ഞങ്ങള്‍, എവിടെയായിരുന്നാലും എപ്പോഴും സംസാരിക്കുകയും വീഡിയോ കോളിലൂടെ കാണുകയും ചെയ്യാറുണ്ട്. വിവാഹത്തിന് മുന്‍പെടുത്ത ഈ തീരുമാനം കൃത്യമായി പാലിക്കുന്നുണ്ടെും അതാണ് വിവാഹ ജീവിതത്തിന്റെ വിജയരഹസ്യമെന്നും മുന്‍പൊരു അഭിമുഖത്തിനിടെ പ്രിയങ്ക പറഞ്ഞിരുന്നു.

Related posts