BY AISWARYA
മലയാളത്തിന്റെ യുവത്വങ്ങള്‍ക്ക് രോമാഞ്ചമാണ് ദുല്‍ഖര്‍ സല്‍മാന്‍. ഡ്രൈവിംങും വാഹനങ്ങളും ഏറെ ആഗ്രഹിച്ച ദുല്‍ഖര്‍ മനസ് തുറക്കുകയാണ്. മമ്മൂട്ടിയുടെയും മകന്റെയും വാഹനങ്ങളോടും ടെക്‌നോളജിയോടുമുളള കമ്പം ആരാധകര്‍ക്കും അറിയാം.
എന്നാലിപ്പോള്‍ തന്റെ പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസിലാണ് ദുല്‍ഖര്‍ തന്റെ പുതിയ കാറിന്റെ ചിത്രങ്ങള്‍ പങ്കിട്ടത്.ബിഎംഡബ്ല്യു എം5 (ഇ39) കാറിനെയാണ് ദുല്‍ഖര്‍ തന്റെ ഡ്രീം കാറായി വിശേഷിപ്പിച്ചത്. ”എന്റെ ഡ്രീം കാര്‍ ഏതെന്ന് നിങ്ങള്‍ ചോദിച്ചാല്‍,” എന്ന കുറിപ്പിനൊപ്പമാണ് ദുല്‍ഖര്‍ ബിഎംഡബ്ല്യു എം5 (ഇ39) ന്റെ ചിത്രം പങ്കുവച്ചത്. 1.69 കോടിയ്ക്ക് മുകളിലാണ് ബിഎംഡബ്ല്യു എം5 കാറുകളുടെ വില വരുന്നത്.
ഇതിനു പുറമെ വാഹനങ്ങളുടെ വലിയ ശേഖരം തന്നെ ദുല്‍ഖറിനുണ്ട്. നീല നിറത്തിലുള്ള പോര്‍ഷെ പാനമേറ, പച്ച നിറത്തിലുള്ള മിനി കൂപ്പര്‍, മെഴ്സിഡസ് ബെന്‍സ് ഇ ക്ലാസ്, മിത്സുബിഷി പജേരോ സ്‌പോര്‍ട്ട്, മെഴ്സിഡസ്-ബെന്‍സ് എസ്എല്‍എസ് എഎംജി, 997 പോര്‍ഷ 911 കരേര എസ്, ടൊയോട്ട സുപ്ര, ഇ46 ബിഎംഡബ്‌ള്യു എം3 എന്നീ കാറുകളും. ഡാറ്റ്സണ്‍ 1200, ബിഎംഡബ്‌ള്യു 740 ഐഎല്‍, ഡബ്‌ള്യു123 മെഴ്സിഡസ് ബെന്‍സ് ടിഎംഇ, പഴയകാല മിനി 1275 ജിടി കൂപ്പര്‍, ജെ80 ടൊയോട്ട ലാന്‍ഡ് ക്രൂയ്‌സര്‍, വോള്‍വോ 240ഡിഎല്‍ സ്റ്റേഷന്‍ വാഗ എന്നിങ്ങനെ ക്ലാസിക് കാറുകളുടെ ശേഖരവും താരത്തിനുണ്ട്.
അടുത്തിടെ, മെഴ്സിഡസ് ബെന്‍സ് ജി63 എഎംജിയും ദുല്‍ഖര്‍ സ്വന്തമാക്കിയിരുന്നു. ഏകദേശം രണ്ടര കോടിയോളം രൂപയാണ് ഈ വാഹനത്തിന്റെ അടിസ്ഥാന വില.ബിഎംഡബ്യു മോഡാറാഡിന്റെ ആര്‍ 1200 ജിഎസ് അഡ്വെഞ്ചര്‍, കെ1300 ആര്‍, ട്രയംഫിന്റെ ടൈഗര്‍ എക്‌സ്ആര്‍എക്‌സ് അഡ്വഞ്ചര്‍, ട്രയംഫ് ബോണ്‍വില്‍ സ്റ്റീവ് മക്ക്വീന്‍ എഡിഷന്‍ തുടങ്ങിയ ബൈക്കുകളും ദുല്‍ഖറിന്റെ ഗ്യാരേജിലുണ്ട്.