മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളാണ് സൗഭാഗ്യ വെങ്കിടേഷും അര്‍ജുന്‍ സോമശേഖറും. സൗഭാഗ്യ ടിക്ടോക്, ഡബ്‌സ്മാഷ് വീഡിയോകളിലൂടെയാണ് സോഷ്യല്‍ മീഡിയയില്‍ തിളങ്ങിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായിരുന്നു സൗഭാഗ്യയും അര്‍ജുനും തമ്മിലുള്ള വിവാഹം. ചക്കപ്പഴം എന്ന ഹാസ്യപരമ്പരയിലൂടെയാണ് അർജുൻ മലയാളികൾക്ക് പ്രിയപ്പെട്ട താരമായി മാറിയത്. അടുത്തിടെയാണ് സൗഭാഗ്യയുടെയും അര്‍ജുന്റെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. മകള്‍ക്ക് സുദര്‍ശന അര്‍ജുന്‍ എന്നാണ് താരദമ്പതികള്‍ നല്‍കിയിരിക്കുന്ന പേര്. മകൾ പിറന്ന ശേഷം വീണ്ടും സീരിയലിൽ സജീവമാണ് അർജുൻ. ഇപ്പോൾ ഉരുളക്ക് ഉപ്പേരിയിലാണ് അർജുൻ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. കുടുംബവിശേഷങ്ങളും മകൾ സുദർശന പിറന്ന സന്തോഷവുമെല്ലാം ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് സൗഭാഗ്യ പങ്കുവെച്ച പുതിയ വീഡിയോയാണ്. ഒരു മാസം മുമ്പ് സൗഭാഗ്യ പെര്‍മെനന്റായി തലമുടി ഫിക്‌സ് ചെയ്തിരുന്നു. ഈ സന്തോഷം താരം ആരാധകരുമായി പങ്കുവെയ്ക്കുകയും ചെയ്തു. തന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു നീണ്ടമുടിയെന്നും സൗഭാഗ്യ പറഞ്ഞിരുന്നു. എന്നല്‍ ഇപ്പോഴിത വെച്ച മുടി എടുത്ത് മാറ്റിയിരിക്കുകയാണ് താരം. ഇതിന്റെ കാരണവും വെളിപ്പെടുത്തിയിട്ടുണ്ട്. ആ മുടി വച്ചതിന് ശേഷമുള്ള പത്ത് ഗുണങ്ങളും, എന്തുകൊണ്ട് ഒഴിവാക്കുന്നു എന്നതിന്റെ പത്ത് കുറവുകളും സൗഭാഗ്യ വീഡിയോയില്‍ പറയുന്നുണ്ട്. ആദ്യം പറയുന്നത് ഗുണങ്ങള്‍ ആണ്. ഒരുപാട് കാലത്തെ ആഗ്രഹ സാഫല്യം എന്ന നിലയിലാണ് ഹെയര്‍ ഫിക്‌സിങ് ചെയ്തത്. അത് ഞാന്‍ നന്നായി ആസ്വദിച്ചിരുന്നു. എന്റെ ശരീരക രൂപം വച്ച് നീണ്ട മുടി എന്തുകൊണ്ടും യോജിച്ചതാണ്. സ്വന്തം മുടി പോലെ എല്ലാ സ്‌റ്റൈലിലും കെട്ടാം. എല്ലാ ദിവസവും മുടിയ്ക്ക് പ്രത്യേക ശ്രദ്ധ കൊടുക്കാന്‍ സാധിയ്ക്കും. തുടങ്ങി പത്തോളം ഗുണങ്ങള്‍ സാഭാഗ്യ പറഞ്ഞു.
മുടി വയ്ക്കുമ്പോള്‍ വാവയ്ക്ക് രണ്ട് മാസം ആയിരുന്നു പ്രായം. പെര്‍മനെന്റ് ഹെയര്‍ ഫിക്‌സിങ് ആകുമ്പോള്‍ ചീകി ഒതുക്കാനും അതിന് വേണ്ട കെയര്‍ നല്‍കാനും മണിക്കൂറുകള്‍ എടുക്കും. നാല് ലെയറും, 150 ഗ്രാം തൂക്കവും നീളവും കാരണം ഒരുപാട് സമയം വേണം. അത്രയും നേരം ഒന്നും ബേബി എനിക്ക് തരില്ല. പിന്നെ ഹെയര്‍ സ്റ്റൈല്‍ ലിമിറ്റഡ് ആണ്. എല്ലാ ദിവസവും തല കുളിക്കാന്‍ സാധിയ്ക്കില്ല. മൈഗ്രേന്റെ പ്രശ്‌നം ഉള്ളവരും സ്റ്റൈലിന് വേണ്ടി ചെയ്യാന്‍ ആഗ്രഹിക്കുന്നവരും ഇത് ചെയ്യേണ്ട.- സൗഭാഗ്യ പറയുന്നു.