നിറവയറിൽ നൃത്തം ചെയ്ത് സൗഭാഗ്യ! ആശംസകളേകി ആരാധകരും!

സൗഭാഗ്യ വെങ്കിടേഷ് മലയാളികളുടെ പ്രിയപ്പെട്ട താരമാണ്. ടിക്ടോക്ക് വീഡിയോകളിലൂടെയാണ് ഏവരുടെയും പ്രിയങ്കരിയായി താരം മാറിയത്. മികച്ച ഒരു നർത്തകി കൂടിയാണ് താരം. പ്രശസ്ത നടിയും നർത്തകിയുമായ താര കല്യാണിന്റെ മകളാണ് സൗഭാഗ്യ. ദീർഘ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു സൗഭാഗ്യയും നടനും നർത്തകനുമായ അർജുൻ സോമശേഖറുമായുള്ള വിവാഹം നടന്നത്. ചക്കപ്പഴം എന്ന പരമ്പരയിൽ അർജുൻ മുൻപ് അഭിനയിച്ചിരുന്നു. ഇപ്പോൾ കുടുംബത്തിലേക്ക് പുതിയ അതിഥിയുടെ വരവ് കാത്തിരിക്കുകയാണ് ഇരുവരും.

ഇപ്പോഴിതാ ഒൻപതാം മാസത്തിൽ നിറവയറിൽ ഭർത്താവിനോടൊപ്പം ഡാൻസുമായി എത്തിയിരിക്കുകയാണ് സൗഭാ​ഗ്യ. മുപ്പത്തിയാറ് ആഴ്ച എത്തി എന്ന സന്തോഷത്തിലാണ്. ട്രെൻഡിനൊപ്പം പോകുന്നു എന്നാണ് ഡാൻസ് വീഡിയോക്ക് നൽകിയ ക്യാപ്ഷൻ. ബ്ലാക്ക് ആൻഡ് വൈറ്റ് ഡ്രസിലാണ് താരങ്ങൾ എത്തിയത്. താരയുടെ പേരിലുള്ള ഡാൻസ് സ്‌കൂളിന്റെ മുറ്റത്ത് വെച്ചായിരുന്നു ഡാൻസ്. ഇരുവരും നിറവയറിൽ തലോടുന്നതും സ്‌നേഹം പങ്കുവെക്കുന്നതുമെല്ലാം വീഡിയോയിലുണ്ട്. നിരവധിപ്പേരാണ് ഡാൻസിനെ പ്രശംസിച്ചെത്തുന്ത്. താരദമ്പതിമാർക്ക് നല്ലൊരു കണ്മണി ജനിക്കട്ടെ എന്നും എല്ലാ കാലവും ഇതുപോലെ സന്തോഷത്തോടെ ജീവിക്കാൻ സാധിക്കട്ടേ എന്നുമൊക്കെയുള്ള കമന്റുകളാണ് അധികവും.

Related posts