നിത്യ ദാസ് മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. താരം മലയാള സിനിമയില്‍ അരങ്ങേറിയത് ദിലീപ്, ഹരിശ്രീ അശോകന്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ പറക്കും തളിക എന്ന ചിത്രത്തിലൂടെയാണ്. ഈ ചിത്രത്തിലൂടെ തന്നെ നിത്യദാസ് മലയാളികളുടെ മനസ്സ് കീഴടക്കി. 2001ല്‍ പുറത്തിറങ്ങിയ ചിത്രം സൂപ്പർ ഡ്യൂപ്പര്‍ ഹിറ്റായതോടെ താരം ചലച്ചിത്ര മേഖലയില്‍ തിളങ്ങിയിരുന്നു. സിനിമയുടെ വിജയത്തിന്റെ ഒരു കാരണം ദിലീപ് – ഹരിശ്രീ അശോകന്‍ കൂട്ടുക്കെട്ടിന്റെ കോമഡി രംഗങ്ങള്‍ക്കൊപ്പം പിടിച്ചുനില്‍ക്കാന്‍ നിത്യയ്ക്കായതാണ്. തുടർന്ന് കണ്മഷി, സൂര്യ കിരീടം, ബാലേട്ടന്‍ തുടങ്ങിയ സിനിമകളിൽ താരം വേഷമിട്ടു.
നിത്യ വിവാഹത്തോടെ അഭിനയത്തില്‍ നിന്നു മാറിനിന്നെങ്കിലും സോഷ്യല്‍ മീഡിയയില്‍ താരം വളരെ സജീവമാണ്. തന്റെ വിശേഷങ്ങളൊക്കെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം ചില സീരിയലുകളിൽ അഭിനയിച്ചിരുന്നെങ്കിലും മകന്റെ ജനനത്തോടെ ആ മേഖലയും വിട്ടു. 2018ലായിരുന്നു മകന്‍ നമന്‍ സിംഗ് ജംവാളിന്റെ ജനനം. ഫ്‌ലൈറ്റ് സ്റ്റുവര്‍ട്ടും കാശ്മീര്‍ സ്വദേശിയുമായ അരവിന്ദ് സിംഗ് ജംവാളാണ് നിത്യയുടെ ഭര്‍ത്താവ്. വിമാനയാത്രക്കിടെ കണ്ടുമുട്ടി പ്രണയത്തിലായ ഇരുവരും 2007ജൂണ്‍ 17നാണ് വിവാഹിതരായത്. കോഴിക്കോട് ബീച്ച് റോഡിലുള്ള ഫ്‌ലാറ്റിലാണ് നിത്യയും കുടുംബവും താമസിക്കുന്നത്. മകള്‍ നൈന വിദ്യാര്‍ത്ഥിനിയാണ്.
സോഷ്യല്‍ മീഡിയകളില്‍ സജീവമായ താരം തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളും പങ്കുവെയ്ക്കാറുണ്ട്. മകള്‍ക്ക് ഒപ്പമുള്ള ചിത്രങ്ങളും ഡാന്‍സ് വീഡിയോകളുമൊക്കെ ശ്രദ്ധേയമാകാറുണ്ട്. ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത് താരം പങ്കുവെച്ച മകളുമൊത്തുള്ള ചിത്രമാണ്. മകളുടെ യൂണിഫോമില്‍ എത്തിയിരിക്കുന്ന ചിത്രമാണ് നിത്യ ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. ഇതാണ് അമ്മ മകള്‍ ബന്ധത്തിന്റെ ഭംഗിയെന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.