റിലീസിന് മുൻപ് റെക്കോർഡ് സൃഷ്ടിച്ച് രാജമൗലിയുടെ ആർ ആർ ആർ!

രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആര്‍.ആര്‍.ആര്‍. ഇപ്പോൾ ചിത്രം റിലീസിന് മുമ്പ് തന്നെ കോടികളുടെ ബിസിനസ് സ്വന്തമാക്കിയിരിക്കുകയാണ്. അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്ന വിവരമനുസരിച്ച് 450 കോടി രൂപ മുതൽമുടക്കിൽ നിർമിച്ച ചിത്രം റിലീസിന് മുമ്പ് തന്നെ 325 കോടി രൂപ സ്വന്തമാക്കിയിരിക്കുകയാണ്. ചിത്രം ഈ നേട്ടം സ്വന്തമാക്കിയത് ഡിജിറ്റല്‍ സാറ്റലൈറ്റ് അവകാശത്തിലൂടെയാണ്. ഇതിനോടകം റൈറ്റ് സ്വന്തമാക്കിയ കമ്പനികള്‍ സീ 5, നെറ്റ്ഫ്‌ളിക്‌സ്, സ്റ്റാര്‍ഗ്രൂപ്പ് എന്നിവയാണ്. ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകള്‍ക്ക് പുറമെ വിദേശ ഭാഷകളിലും ഇറങ്ങും.

RRR (film) - Wikipedia

ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത് രാം ചരണും ജൂനിയര്‍ എന്‍.ടി.ആറുമാണ്. ഇതിന് പുറമേ ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഈ ചിത്രത്തില്‍ ബോളിവുഡിലെയും ടോളിവുഡിലേയും പ്രമുഖ താരങ്ങളാണ് അണിനിരക്കുന്നത്. വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ. ജൂനിയര്‍ എന്‍.ടി.ആര്‍ കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്.

ZEE5 and Netflix acquire streaming rights of SS Rajamouli's RRR |  Entertainment News,The Indian Express

ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കുന്നത്. രുധിരം, രൗദ്രം, രണം എന്നാണ് ആര്‍.ആര്‍.ആര്‍ എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്. കൊവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം ഒക്ടോബര്‍ ആദ്യവാരത്തോടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചത്. 450 കോടി മുതല്‍മുടക്കില്‍ ഒരുങ്ങിയ ചിത്രത്തില്‍ ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡി.വി.വി. ദാനയ്യയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. കെ. കെ. സെന്തില്‍കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം ചെയ്യുന്നത് എം.എം. കീരവാണിയാണ്. പി.ആര്‍.ഒ ആതിര ദില്‍ജിത്.

Related posts