മേജർ ചാർജ് എടുക്കാൻ വൈകും !

മേജര്‍ എന്ന ചിത്രം മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍റെ ജീവിതം ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ഇപ്പോൾ ഈ സിനിമയുടെ റിലീസ് മാറ്റിയതായാണ് വാർത്ത. മുമ്പ് തീരുമാനിച്ചിരുന്നത് പ്രകാരം ചിത്രം ജൂലൈ രണ്ടിനാണ് റിലീസ് ചെയ്യേണ്ടത്. എന്നാൽ വിവിധ സംസ്ഥാനങ്ങളിൽ കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ലോക്ക്ഡൗൺ നിലവിലുള്ള സാഹചര്യത്തിലാണ് റിലീസ് മാറ്റിവച്ചത് എന്നും പുതിയ റിലീസ് തീയതി പിന്നീട് അറിയിക്കുമെന്നും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചു.

Major: Seak-peek of Adivi Sesh's first-look as Major Sandeep Unnikrishnan  out

ചിത്രത്തിൽ സന്ദീപ് ഉണ്ണികൃഷ്ണന്‍റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അദിവി ശേഷ് ആണ്. ചിത്രം സംവിധാനം ചെയ്യുന്നത് സാഷി കിരണ്‍ ടിക്കയാണ്. നടന്‍ മഹേഷ് ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള ജി മഹേഷ് ബാബു എന്‍റര്‍ടെയ്ന്‍മെന്‍റ്സും സോണി പിക്ചേഴ്സ് ഇന്‍റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. ഇതുവരെ നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയിലൂടെയാണ് എല്ലാവരും കടന്നുപോകുന്നതെന്നും എല്ലാവരും സുരക്ഷിതരായി ഇരിക്കണമെന്നും അണിയറ പ്രവർത്തകർ റിലീസ് മാറ്റിയതായി അറിയിച്ച് പുറത്തുവിട്ട പോസ്റ്ററില്‍ പറയുന്നു. ഹിന്ദിയ്ക്കും തെലുങ്കിനും പുറമെ മലയാളത്തിലും ചിത്രം റിലീസിനെത്തുന്നുണ്ട്.

Film on Major Sandeep Unnikrishnan to release on July 2 Nagpur Today :  Nagpur News

മുമ്പ് സന്ദീപ് ഉണ്ണികൃഷ്‍ണന്‍റെ ഹൈസ്‌കൂള്‍ പഠനകാലത്തെ കുറിച്ച് അദ്ദേഹത്തിന്‍റെ സഹപാഠിയായ സജീ മഞ്ജരേക്കര്‍ വിവരിക്കുന്ന വീഡിയോയും മറ്റു ചില വീഡിയോകളും പോസ്റ്ററുകളും അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി തുടങ്ങി നിരവധി കഥാപാത്രങ്ങള്‍ അഭിനയിക്കുന്നുണ്ട്.

Related posts