അത്രയും എന്നെ ആകര്‍ഷിച്ച മറ്റൊരു നടിയില്ലെന്ന് പറയാം! തന്റെ ഇഷ്ട നായികയെ കുറിച്ച് അപർണ്ണ!

അപര്‍ണ ബാലമുരളി മലയാളികളുടെ പ്രിയപ്പെട്ട നായികയാണ്. നിരവധി ചിത്രങ്ങളില്‍ നായികയായി തിളങ്ങി നില്‍ക്കുകയാണ് അപര്‍ണ. യാത്ര തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് അപർണ മലയാള സിനിമയിലേക്ക് എത്തിയത് എങ്കിലും മഹേഷിന്റെ പ്രതികാരമാണ് താരത്തിന് പ്രേക്ഷക സ്വീകാര്യത നൽകിയത്. മികച്ച നടി എന്നതോടൊപ്പം മികച്ച ഒരു ഗായികയുമാണ് അപർണ്ണ. മലയാളം കടന്ന് തമിഴിലും സൂപ്പര്‍ നായികയായി തിളങ്ങി നില്‍ക്കുകയാണ് അപര്‍ണ ബാലമുരളി.

സുരറൈ പോട്രു എന്ന സൂര്യ നായകനായ സിനിമയില്‍ നായികയായി അഭിനയിച്ച അപര്‍ണ ബാലമുരളി ഇപ്പോള്‍ തമിഴിലെയും ജനപ്രിയ നായികയാണ്. സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രത്തില്‍ ശക്തമായ കഥാപാത്രത്തെയാണ് അപര്‍ണ അവതരിപ്പിച്ചത്. ഇപ്പോള്‍ നടി തനിക്ക് ഏറ്റവും കൂടതല്‍ ആരാധന തോന്നിയ നായികയെ കുറിച്ച് പറഞ്ഞിരിക്കുകയാണ്.

അപര്‍ണയുടെ വാക്കുകള്‍ ഇങ്ങനെ, ദീപിക പദുകോണ്‍ എന്ന നടിയോട് എനിക്ക് വല്ലാത്ത ഇഷ്ടമാണ്. അവര്‍ എന്ത് വസ്ത്രം ധരിച്ചാലും അത് മോശമായി തോന്നില്ല. ദീപികയുടെ സിനിമകള്‍ എല്ലാം തന്നെ എനിക്ക് ഇഷ്ടമാണ്. അത്രയും എന്നെ ആകര്‍ഷിച്ച മറ്റൊരു നടിയില്ലെന്ന് പറയാം. സിനിമയിലെ അവരുടെ സ്‌ക്രീന്‍ പ്രസന്‍സ് അപാരമാണ്. ദീപിക പദുകോണിനെ സിനിമയില്‍ കണ്ടിരിക്കാന്‍ മാത്രമല്ല അല്ലാതെ ഒരു പ്രോഗ്രാമില്‍ പങ്കെടുത്താല്‍ തന്നെ അതിനൊരു പ്രത്യേകതയാണ്. ജീവിതത്തില്‍ മറ്റൊരാളാകാന്‍ കഴിഞ്ഞാല്‍ ഞാന്‍ ആദ്യം ആഗ്രഹിക്കുക ദീപിക പദുകോണ്‍ ആകണമെന്നായിരിക്കും. അത്രത്തോളം എനിക്ക് ഇഷ്ടമുള്ള ലേഡിയാണ് അവര്‍’.

Related posts