മോട്ടോ തിരികെ വരുന്നു: തിരിച്ചുവരവിൽ കൊണ്ടുവരുന്നത് വമ്പൻ ഫോണുകൾ

ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ ഒരുങ്ങി ലെനോവോയുടെ ഉടമസ്ഥതയിലുള്ള സ്മാർട്ട്ഫോൺ ബ്രാൻഡ് മോട്ടോറോള മോട്ടോ G30, മോട്ടോ G10 സ്മാർട്ട്ഫോണുകൾ. മാർച്ചിൽ തന്നെ മോട്ടോ G30, മോട്ടോ G10 സ്മാർട്ട്ഫോണുകൾ വില്പനക്കെത്തും എന്നാണ് പ്രമുഖ ടിപ്പ്സ്റ്റർമാർ നൽകുന്ന വിവരങ്ങൾ അനുസരിച്ചുള്ള റിപ്പോർട്ട്‌. ഈ മാസത്തിന്റെ തുടക്കത്തിൽ യൂറോപ്യൻ വിപണിയിൽ പുതുതായി അവതരിപ്പിച്ച ഫോണുകളാണ് മോട്ടോ G30-യും മോട്ടോ G10-ഉം. മോട്ടോറോള പുത്തൻ ഫോണുകളുടെ വരവ് സ്ഥിരീകരിച്ചിട്ടില്ല.

Motorola Moto G10 vs Moto G30: What's the difference? | StuffMoto G30, Moto E7 Power Renders Surface Online, Key Specifications Tipped |  Technology News

മാർച്ച് ആദ്യ വാരം തന്നെ ടിപ്പ്സ്റ്റർ മുകുൾ ശർമ്മ മോട്ടോ G30, മോട്ടോ G10 സ്മാർട്ട്ഫോണുകളുടെ ലോഞ്ചുണ്ടാകും എന്ന് ട്വീറ്റ് ചെയ്തിട്ടുണ്ടായിരുന്നു. യൂറോപ്പിൽ 179.99 യൂറോ (ഏകദേശം 15,900 രൂപ) ആണ് മോട്ടോ G30-ന് 149.99 യൂറോയാണ് (ഏകദേശം 13,300 രൂപ) മോട്ടോ G10-ന്റെ വില. ഇന്ത്യയിലെ വിലയും ഏറെക്കുറെ സമാനമാവും എന്നാണ് വിവരം. മോട്ടോ G30 പാസ്റ്റൽ സ്കൈ, ഫാന്റം ബ്ലാക്ക് നിറങ്ങളിൽ വിപണിയിൽ എത്തിയപ്പോൾ മോട്ടോ G10 എത്തിയത് ഔറോറ ഗ്രേ, ഇറിഡിസെന്റ് പേൾ നിറങ്ങളിലാണ്.

Motorola launches Moto G30, Moto G10: Price, specifications and more |  Technology News,The Indian Express

മോട്ടോ G30-യ്ക്ക് 90Hz റിഫ്രഷ് റേറ്റുള്ള 6.5 ഇഞ്ച് എച്ച്ഡി + (720×1,600 പിക്‌സൽ) ഐപിഎസ് ഡിസ്‌പ്ലേയാണ്. പ്രോസസ്സർ സ്‌നാപ്ഡ്രാഗൺ 662 SoC ആണ്. മോട്ടോ G30-യ്ക്ക് 64 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ സെൻസർ, മാക്രോ ഷോട്ടുകൾക്കും ഡെപ്ത് സെൻസിംഗിനുമായി രണ്ട് 2 മെഗാപിക്സൽ സെൻസറുകൾ എന്നിവ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ സജ്ജീകരണം ആണ്. 13 മെഗാപിക്സൽ സെൽഫി ക്യാമറയും ഹാൻഡ്സെറ്റിനുണ്ട്. 20W ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് മോട്ടോ G30യ്ക്ക്. 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, എൻ‌എഫ്‌സി, യു‌എസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകൾ.

Moto G10, Moto G30 Likely To Debut in India by Early March 2021 - ZEE5 News

മോട്ടോ G10-ന് 60Hz റിഫ്രഷ് റേറ്റുള്ള 6.5 ഇഞ്ച് എച്ച്ഡി + ഡിസ്പ്ലേ ആണ്. ഇതിന്റെ പ്രോസസ്സർ സ്‌നാപ്ഡ്രാഗൺ 460 SoC ആണ്. 48 മെഗാപിക്സൽ പ്രൈമറി സെൻസർ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ സജ്ജീകരണമാണ് മോട്ടോ G10-ൽ. മോട്ടോ G30-യ്ക്ക് സാമാനമാണ് മറ്റുള്ള മൂന്ന് സെൻസറുകളും. 5,000 എംഎഎച്ച് ബാറ്ററിയുള്ള മോട്ടോ G10, 10W ചാർജിംഗിനെ പിന്തുണയ്ക്കുന്നു. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു.

Related posts