ഗോൾഡൻ ഗ്ലോബ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

കോവിഡ് പശ്ചാത്തലത്തിൽ എഴുപത്തിയെട്ടാമത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരങ്ങൾ ഓൺലൈൻ ആയി പ്രഖ്യാപിച്ചു. അന്തരിച്ച നടൻ ചാഡ് വിക് ബോസ്മാനെ ഡ്രാമ വിഭാഗത്തിലെ മികച്ച നടനായി തിരഞ്ഞെടുത്തു. ഐ കെയർ എ ലോട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് മ്യൂസിക്കൽ/ കോമഡി വിഭാഗത്തിലെ മികച്ച നടിക്കുള്ള അംഗീകാരം റോസ്മുണ്ട് പൈക്കിന് ലഭിച്ചു. ‘ദി ക്രൗൺ’ ടെലിവിഷൻ വിഭാഗത്തിൽ നാലു പുരസ്‌കാരങ്ങൾ നേടി. ദി ക്രൗൺ പുരസ്‌കാരങ്ങൾ സ്വന്തമാക്കിയത് മികച്ച സീരീസ്, മികച്ച നടി, മികച്ച നടൻ, മികച്ച സഹനടി എന്നീ വിഭാഗങ്ങളിലാണ്.

നൊമാദ്ലാൻഡ് ആണ് ഡ്രാമ വിഭാഗത്തിലെ മികച്ച ചിത്രം. മ്യൂസിക്കൽ/ കോമഡി വിഭാഗത്തിലെ മികച്ച ചിത്രമായി ബൊരാത് സബ്സീക്വന്റ് മൂവി ഫിലിം തിരഞ്ഞെടുക്കപ്പെട്ടു. ആഡ്രാ ഡേ ആണ് ഡ്രാമ വിഭാഗത്തിലെ മികച്ച നടി. നൊമാദ്ലാൻഡ് ആണ് ഡ്രാമ വിഭാഗത്തിലെ മികച്ച ചിത്രം. മ്യൂസിക്കൽ/ കോമഡി വിഭാഗത്തിലെ മികച്ച ചിത്രമായി ബൊരാത് സബ്സീക്വന്റ് മൂവി ഫിലിം തിരഞ്ഞെടുക്കപ്പെട്ടു. ആഡ്രാ ഡേ ആണ് ഡ്രാമ വിഭാഗത്തിലെ മികച്ച നടി. മ്യൂസിക്കല്‍/ കോമഡി വിഭാഗത്തിലെ മികച്ച നടി റോസ്മുണ്ട് പൈക്ക് (ഐ കെയര്‍ എ ലോട്ട്) ആണ്. ബാരാത് സബ്‌സീക്വന്റ് മൂവീ ഫിലിം എന്ന ചിത്രത്തിലെ പ്രകടനത്തിന് മ്യൂസിക്കല്‍/ കോമഡി വിഭാഗത്തിലെ മികച്ച നടനായി സാച്ച ബാറോണ്‍ കൊഹന്‍ തിരഞ്ഞെടുക്കപ്പെട്ടു. ചോലെ സാവോ ആണ് മികച്ച സംവിധായകന്‍. മികച്ച സഹനടിയായി ജോടി ഫോസ്റ്ററും മികച്ച സഹനടനായി ഡാനിയേല്‍ കലുയ്യയും അംഗീകാരം നേടി. ആരോണ്‍ സോര്‍ക്കിന്‍ ആണ് മികച്ച തിരക്കഥകൃത്ത്. മികച്ച വിദേശ ചിത്രം അമേരിക്കൻ ചിത്രമായ മിനാരി ആണ്. മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ചിത്രമായും മികച്ച ഓറിജിനല്‍ സ്‌കോര്‍ ആയും സോള്‍ അംഗീകാരം നേടി. മികച്ച ഓറിജിനല്‍ സോങ് സീന്‍ (ദ ലൈഫ് അഹെഡ്)ആണ്.

ടെലിവിഷൻ വിഭാഗം

മികച്ച ടെലിവിഷന്‍ സീരീസ് (ഡ്രാമ)- ദി ക്രൗണ്‍
മികച്ച നടി (ഡ്രാമ)- എമ്മ കോറിന്‍ (ദി ക്രൗണ്‍)
മികച്ച നടന്‍ (ഡ്രാമ)- ജോഷ്വാ കോണര്‍ (ദി ക്രൗണ്‍)
മികച്ച സഹനടി (ഡ്രാമ)- ഗില്ലന്‍ ആന്‍ഡേഴ്‌സണ്‍ (ദി ക്രൗണ്‍)
മികച്ച സഹനടന്‍ (ഡ്രാമ)- ജോണ്‍ ബൊയേഗ (സ്‌മോള്‍ ആക്‌സ്)
മികച്ച ടെലിവിഷന്‍ സീരീസ് (മ്യൂസിക്കല്‍/കോമഡി)- ഷിറ്റ്‌സ് ക്രീക്ക്
മികച്ച നടി (മ്യൂസിക്കല്‍/ കോമഡി)- കാതറിന്‍ ഓഹാര (ഷിറ്റ്‌സ് ക്രീക്ക്)
മികച്ച നടന്‍ (മ്യൂസിക്കല്‍/ കോമഡി)- ജാസൺ സുഡെകിസ് (ടെഡ് ലാസ്സോ)
മികച്ച ലിമിറ്റഡ് സീരീസ്- ദി ക്യൂന്‍സ് ഗാംബിറ്റ്
മികച്ച നടി (ലിമിറ്റഡ് സീരീസ്)- അന്‍യാ ടെയ്‌ലര്‍ ഡോയ് ( ക്യൂന്‍സ് ഗാംബിറ്റ്)
മികച്ച നടന്‍ (ലിമിറ്റഡ് സീരീസ്)- മാര്‍ക്ക് റഫല്ലോ- ഐ നോ ദിസ് ഈസ് മച്ച് ട്രൂ.

Related posts