24 ന് ഉച്ചയ്ക്ക് മിന്നലടിക്കും! മുന്നറിയിപ്പുമായി മുരളിയും സംഘവും!

മലയാള സിനിമയില്‍ ആരും ഉപയോഗിക്കാത്ത ഒരു മേഘലയാണ് സൂപ്പര്‍ ഹീറോ പരിവേഷങ്ങള്‍. സൂപ്പര്‍മാനും ബാറ്റ്മാനും പോലെ പാശ്ചാത്യരായ സൂപ്പര്‍ ഹീറോകളെ കണ്ട് കയ്യടിക്കാനേ മലയാളികള്‍ക്ക് ഇതുവരെ കഴിഞ്ഞിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ മലയാളത്തിലേക്കും സൂപ്പര്‍ ഹീറോ എത്തുകയാണ്. ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ ടോവിനോ തോമസ്‌ നായകനായി എത്തുന്ന സൂപ്പര്‍ ഹീറോ ചിത്രമാണ്‌ മിന്നല്‍ മുരളി. ചിത്രം ഇന്ത്യക്ക് പുറത്തേക്കും ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം എന്ന വിശേഷണത്തോടെയാണ് മിന്നല്‍ മുരളി പ്രേക്ഷകരിലേക്കെത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്ന ചിത്രത്തിന്റെ പ്രൊമോഷനുകള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ചര്‍ച്ചയായിരുന്നു.

Ott Release update netflix buys malayalam movie Minnal Murali record pay | Minnal Murali Netflix റെക്കോർഡ് തുകയ്ക്ക് വാങ്ങി, തിയറ്ററിൽ റിലീസ് ചെയ്തതിന് ശേഷം മാത്രം ഒടിടിയിൽ | News in ...

മുംബെ ജിയോ മാമി ഫിലിം ഫെസ്റ്റിവലില്‍ കഴിഞ്ഞ 17 ന് ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. പ്രദര്‍ശനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കെ.എസ്.ആര്‍.ടി.സി ബസിലെ സ്റ്റിക്കറുകള്‍ മുതല്‍ കോമികും പരസ്യചിത്രങ്ങളുമുള്‍പ്പെടെയുള്ള പ്രൊമോഷനുകള്‍ വമ്പന്‍ ഹൈപ്പാണ് ചിത്രത്തിന് നേടികൊടുത്തിരിക്കുന്നത്. ഇപ്പോഴിതാ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്‍റെ റിലീസ് തീയതിയും സമയവും പ്രഖ്യാപിച്ചിരിക്കുകയാണ്. ഡിസംബര്‍ 24 ന് ഇന്ത്യന്‍ പ്രാദേശിക സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മിന്നല്‍ മുരളി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് സ്ട്രീം ചെയ്യുന്നത്. ടൊവിനോ തോമസ് തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ സ്ട്രീമിംഗിന്റെ സമയം പുറത്ത് വിട്ടത്.

Minnal Murali new video: Tovino Thomas' superhero tests his abilities against the Great Khali. Watch | Entertainment News,The Indian Express

ബാംഗ്ലൂര്‍ ഡേയ്സ്, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പടയോട്ടം എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് മിന്നല്‍ മുരളി നിര്‍മിക്കുന്നത്. കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മിന്നല്‍ മുരളി. ബേസില്‍- ടൊവിനോ കൂട്ടുകെട്ടിന്റെ രണ്ടാമത്തെ ചിത്രം കൂടിയാണിത്.ടൊവിനോ തോമസിനെ കൂടാതെ അജു വര്‍ഗീസ്, തമിഴ്താരം ഗുരു സോമസുന്ദരം, മാമുക്കോയ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. പുതുമുഖ താരം ഫെമിന ജോര്‍ജാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.സമീര്‍ താഹിറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം-അരുണ്‍ എ.ആര്‍, ജസ്റ്റിന്‍ മാത്യുസ്, ഗാനരചന-മനു മന്‍ജിത്, സംഗീതം-ഷാന്‍ റഹ്മാന്‍, സുഷിന്‍ ശ്യാം.

 

View this post on Instagram

 

A post shared by Tovino⚡️Thomas (@tovinothomas)

Related posts