സൂരജ് സണ്‍ മലയാളികളുടെ പ്രിയ മിനിസ്‌ക്രീന്‍ താരമാണ്. ചില ആരോഗ്യ പ്രശ്നങ്ങൾ മൂലം ഇപ്പോള്‍ അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് താരം. പ്രേക്ഷകരുടെ മനസില്‍ പാടാത്ത പൈങ്കിളിയിലെ ദേവയായി കടന്നു കൂടിയ താരമായിരുന്നു സൂരജ്. എന്നാല്‍ സൂരജ് പാതിവഴിയില്‍ പരമ്പര വിടുകയായിരുന്നു. താരം സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ്. അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന കുറിപ്പുകള്‍ ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ നമ്മളെ പ്രണയിച്ച് ഉപേക്ഷിച്ചു പോയവർക്ക് വേണ്ടിയാണ് നമ്മള്‍ പ്രാര്‍ഥിക്കേണ്ടത് എന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് താരം. പെട്ടെന്നൊരു ദിവസം പ്രണയം അവസാനിപ്പിച്ച് പോയവരോട് എങ്ങനെ പെരുമാറണമെന്ന് തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലൂടെ സൂരജ് പറയുന്നു.
സൂരജ് സണിന്റെ വാക്കുകള്‍ ഇങ്ങനെ, ഞാന്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ നമ്മളേറ്റവും കൂടുതല്‍ പ്രാര്‍ത്ഥിക്കേണ്ടത് ആര്‍ക്ക് വേണ്ടിയാണെന്ന് പറഞ്ഞിരുന്നു. അത് നമ്മുടെ എക്‌സിന് വേണ്ടിയാണ്. എക്സ് എന്ന് പറഞ്ഞാല്‍ ആരാണ്? നമ്മളൊരുപാട് സ്‌നേഹിച്ച്, ഒരുപാട് സ്വപ്നം കാണിച്ച്, ഒരു ദിവസം നമ്മുടെ സ്‌നേഹത്തെ തിരിച്ചറിയാതെ പലപല കാരണങ്ങള്‍ പറഞ്ഞ് ഗുഡ് ബൈ പറഞ്ഞു പോവുന്ന എക്‌സുകള്‍ക്ക് വേണ്ടിയാണ് പ്രാര്‍ത്ഥിക്കേണ്ടത്. നമ്മൂടെ ജീവിതത്തില്‍ ചെറിയ മാറ്റമല്ല വലിയ മാറ്റമുണ്ടാക്കുന്നത് പല എക്‌സുകളാണ്. പലര്‍ക്കും അത് ഉള്‍ക്കൊള്ളാന്‍ പറ്റില്ലെങ്കിലും, അൻമ്പത് ശതമാനം പേരുടേയും ജീവിതത്തില്‍ നല്ലതും ചീത്തയുമായ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളത് എക്‌സുകളാണ്. ഞാന്‍ വേണ്ടെന്ന് പറഞ്ഞ് പോയാല്‍ അവന്റെ അല്ലെങ്കില്‍ അവളുടെ അവസ്ഥ ഡിപ്രഷന്‍ ആയിരിക്കും. വിഷാദ രോഗത്തില്‍ പെട്ട് ഈ ലോകത്ത് നിന്നും വിട്ട് പോയിരിക്കാം. ചില ആളുകള്‍ ഇപ്പോഴും ടാബ്ലെറ്റുകള്‍ കഴിച്ച് ജീവിക്കുന്നുണ്ടാവും. ചിലര്‍ക്ക് ആരെയും സ്നേഹിക്കാന്‍ പറ്റില്ല. പഠിക്കാനോ ജോലി ചെയ്യാനോ കഴിയാതെ ജീവിതം അവസാനിപ്പിക്കുന്നവരും കാണും, ചിലരാവട്ടെ ആ വ്യക്തി പോയത് താങ്ങാന്‍ പറ്റാതെ പല കാര്യങ്ങളും ചെയ്യാറുണ്ട്.
നമ്മള്‍ സത്യസന്ധതയോടെ ആത്മാര്‍ത്ഥമായി സ്‌നേഹിച്ചതാണ്, അത് അവന് അല്ലെങ്കില്‍ അവള്‍ക്ക് തിരിച്ചറിയാന്‍ പറ്റിയില്ല, അത് അവരുടെ തെറ്റാണ്. ഇങ്ങനെയല്ലേ നമ്മള്‍ ഇതേക്കുറിച്ച് ചിന്തിക്കേണ്ടത്. നമ്മള്‍ സന്തോഷിക്കാന്‍ പോവുകയാണ്. കാരണം നമ്മള്‍ സ്നേഹിച്ചത് സത്യസന്ധമായിട്ടാണ്. അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക. വലിയൊരു ഘട്ടം ഞാന്‍ താരണം ചെയ്യുകയാണ്. എല്ലാവരില്‍ നിന്നും മാറി ചിന്തിക്കാന്‍ പോവുകയാണ്. എനിക്കൊന്നും സംഭവിച്ചിട്ടില്ല. എന്റെ ജീവിതത്തിലെ നല്ല മാറ്റങ്ങള്‍ അവര്‍ക്ക് കാണിച്ചു കൊടുക്കണം. നാളെ അവര്‍ക്കത് മനസിലാവണം. തിരിച്ചു വന്നാല്‍ സ്വീകരിക്കുകയൊന്നുമില്ല. കാരണം മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ച് വന്നതാണ്. ഡിപ്രഷന്‍ സ്റ്റേജില്‍ നിന്ന് തിരിച്ചു കയറുമ്പോള്‍ നമുക്ക് എത്തിച്ചേരാന്‍ പറ്റാവുന്നത്ര ഉയരത്തില്‍ പോവാനുള്ള മെന്റല്‍ പവര്‍ ലഭിക്കും, ഡിപ്രഷനെ അതിജീവിച്ചവര്‍ കയറുന്നൊരു കയറ്റമുണ്ട്. അടുത്ത ആള്‍ അകലുമ്പോഴും അകന്ന ആള്‍ അടുക്കുമ്പോഴും ശ്രദ്ധിക്കണം. അവര്‍ പിന്നീട് തിരിച്ച് വരുമ്പോള്‍ അത് സ്വീകരിക്കേണ്ടതില്ല. നമ്മുടെ ആ മാറ്റത്തിനോടുള്ള ഇഷ്ടം കൊണ്ടാണ് അവര്‍ തിരിച്ച് വരുന്നത്. ഒരു അൻമ്പത് ശതമാനം ആളുകള്‍ അങ്ങനെ പോവുന്നവരാണ്. അതില്‍ നിന്നും മാറി ചിന്തിക്കുകയാണ് വേണ്ടത്.