വ്യത്യസ്തമായ സംസാര ശൈലികൊണ്ടും ചിരിപ്പിക്കാനുള്ള കഴിവുകൊണ്ടും പ്രേക്ഷകർക്ക് വളരെ അധികം പ്രിയങ്കരനായി മാറിയ നടനാണ് കലാഭവൻ നാരായണൻകുട്ടി. ചെറിയ വേഷങ്ങൾ ആയാല്‍ പോലും പ്രേക്ഷകരെ അദ്ദേഹം കുടുകുടെ ചിരിപ്പിക്കാറുണ്ട്. കൊച്ചിൻ കലാഭവനില്‍ നിന്നാണ് കലാഭവൻ നാരായണൻകുട്ടി മലയാള സിനിമാലോകത്തേക്ക് കടന്ന് വരുന്നത്. മിമിക്രിയിൽ തനിക്ക് ശോഭിക്കാൻ ആകുമെന്ന് നാരായണൻകുട്ടി മനസ്സിലാക്കുന്നത് എട്ടാം ക്ലാസ്സിൽ വെച്ചാണ്. പക്ഷികളെയും മൃഗങ്ങളെയും അനുകരിക്കാൻ തുടങ്ങിയ നാരായണൻകുട്ടി പിന്നീട് മിമിക്രിയിലൂടെ നടന്ന് കൊച്ചിൻ കലാഭവനിൽ എത്തി പിന്നീട് സിനിമകളിലേക്ക് നിറ സാന്നിധ്യം ആവുകയായിരുന്നു.
ഇപ്പോഴിതാ വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ലഭിച്ച കണ്മണിയെകുറിച്ചു പറയുകയാണ് നടൻ. എംജി ശ്രീകുമാർ അവതാരകനായെത്തുന്ന പറയാം നേടാമിലൂടെയാണ് വെളിപ്പെടുത്തൽ, എനിക്ക് വേദനാജനകം ആയിരുന്നില്ല ഇവളുടെ അത്രയും. കാരണം ഞാൻ ഷൂട്ടിങ്ങിനും മറ്റും പോകുന്നതുകൊണ്ട് ആ വേദന അറിഞ്ഞതുമുഴുവനും ഇവളാണ്. ഞാൻ എപ്പോഴും എൻകേജ്ഡ് ആയിരുന്നു അപ്പോൾ അത് അറിയുന്നത് ഇവളാണ്. എല്ലാവർക്കും ഉള്ള പോലെ ഒരു കുഞ്ഞില്ലെന്ന സങ്കടം ആയിരുന്നു ഞങ്ങളെ അലട്ടിയിരുന്നത്
നാട്ടുകാരുടെ ചോദ്യങ്ങളായിരുന്നു ശരിക്കും വേദനിപ്പിച്ചത്. ഞാൻ ഒന്നും കേട്ടിട്ടില്ല, ഇയാൾ തന്നെയാണ് എല്ലാം എന്നോട് പറഞ്ഞിട്ടുള്ളത് കുട്ടികളായില്ല എന്ന പരിഹാസം അവൾ കേട്ടിട്ടുണ്ടെന്നും നാരായണൻ കുട്ടി പറയുന്നു. ആൾക്കാർ പറഞ്ഞുകൊള്ളട്ടെ, സമയം ആകുമ്പോൾ തമ്പുരാൻ തരും എന്നാണ് ഞാൻ പറഞ്ഞത്. അത് അതുപോലെ നടക്കുകയും ചെയ്തു. ആവണങ്ങാട്ട് വിഷ്ണുമായയുടെ ആളാണ് ഞാൻ ചാത്തൻ സ്വാമിയാണ് എനിക്ക് മകളെ നൽകിയത്.17 വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷമാണു മകൾ ജനിക്കുന്നത് അതുകൊണ്ടുതന്നേയാണ് അവൾക്ക് ഭാഗ്യലക്ഷ്മി എന്നു പേര് നൽകിയത്. ഡാന്സിലും പാട്ടിലും കുറച്ചു കഴിവുണ്ട്