എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത് നിവിൻ പോളിയും ആസിഫ് അലിയും ഒരുമിച്ചഭിനയിക്കുന്ന ചിത്രം രാജസ്ഥാനിൽ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ പേര് മഹാവീര്യർ എന്നാണ്. ചിത്രത്തിലെ നായിക കന്നഡ നടി ഷാൻവി ശ്രീയാണ്. ചിത്രത്തിൽ ലാൽ, സിദ്ധിഖ് എന്നിവരും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് രാജസ്ഥാൻ ഷെഡ്യൂളിന് ശേഷം തൃപ്പൂണിത്തുറയിൽ വീണ്ടും തുടങ്ങും.
എബ്രിഡ് ഷൈൻ തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരുന്ന ചിത്രം എം മുകുന്ദന്റെ കഥയെ അടിസ്ഥാനമാക്കിയുള്ളതാണ്. ചിത്രം നിർമ്മിക്കുന്നത് നിവിൻ പോളിയും ഷംനാസും ചേർന്നാണ്. മഹാവീര്യർ എബ്രിഡ് സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ജയ്പൂർ ആണ്.നിവിൻ പോളിയും ആസിഫും ഒരുമിച്ച് അഭിനയിക്കുന്നത് പത്തുവർഷത്തിന് ശേഷമാണ്. സെവൻസ്, ട്രാഫിക് എന്നീ സിനിമകളിൽ നേരത്തെ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
ആസിഫ് അലി പ്രധാന വേഷത്തിൽ എത്തുന്ന ‘മഹേഷും മാരുതിയും’ വരാനിരിക്കുന്ന ചിത്രമാണ്. ഈ ചിത്രം സംവിധാനം ചെയ്യുന്നത് സേതുവാണ്. നിവിൻ പോളി നായകനായി എത്തുന്ന ‘തുറമുഖം’ ആണ് റിലീസിന് ഒരുങ്ങിയിരിക്കുന്ന മറ്റൊരു ചിത്രം. ഈദ് റിലീസായി മെയ് 13 ന് പുറത്തിറങ്ങുന്ന തുറമുഖം, കമ്മട്ടിപ്പാടത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ്.