സന്തോഷ് വിശ്വനാഥ് മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന വൺ എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ഈ മാസം 26 ന് തീയ്യേറ്ററുകളിലെത്തും. ഫേസ്ബുക്കിലൂടെ മമ്മൂട്ടി തന്നെയാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്. കേരളത്തിന്റെ മുഖ്യമന്ത്രിയായാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിന്റെ റിലീസ് കോവിഡ് പശ്ചാത്തലത്തിൽ ഒരു വർഷത്തോളം നീണ്ടു പോയിരുന്നു.
ദിവസങ്ങൾക്ക് മുൻപ് തന്നെ ചിത്രത്തിന്റെ സെൻസറിംഗ് നടപടികൾ പൂർത്തിയാക്കിയിരുന്നു. ചിത്രത്തിന് കട്ടുകൾ ഒന്നുമില്ലാതെ തന്നെ യു സർട്ടിഫിക്കറ്റ് ലഭിച്ചു. ചിത്രത്തിൽ കടയ്ക്കൽ ചന്ദ്രൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബോബി-സഞ്ജയ് ആണ്. ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത ബോബി-സഞ്ജയുടെ തിരക്കഥയിൽ മമ്മൂട്ടി ആദ്യമായി അഭിനയിക്കുന്ന ചിത്രമാണിത് എന്നതാണ്.