സെക്‌സ് ഡോളിനെ വിവാഹം കഴിക്കാനൊരുങ്ങി യുവാവ്, സമ്മാനമായി വധുവിന് നല്‍കുന്നത് ഐ ഫോണ്‍

sex-doll.image

നമ്മുടെ ലോകത്ത്  വിവാഹം കഴിക്കാനാവാതെ വിഷമിച്ചു നടക്കുന്ന അനവധി ആളുകളുണ്ട്. എന്നാല്‍ അതിൽ നിന്നെല്ലാം വിപരീതമായി  ഇവിടെ സെക്‌സ് ഡോളിനെ വിവാഹം കഴിക്കാനൊരുങ്ങുകയാണ് ഒരു യുവാവ്.ഹോങ്കോങ്ങിലാണ് ഈ അപൂര്‍വ വിവാഹം നടക്കാനൊരുങ്ങുന്നത്. സി ടിയാന്റോങ് എന്ന യുവാവാണ് വരന്‍. വധുവാകട്ടെ ‘മോച്ചി’ എന്ന് പേരുള്ള സെക്സ് ഡോളും. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം സി ടിയാന്റെ മാതാപിതാക്കളും അടുത്ത ബന്ധുക്കളും ഒത്തുചേര്‍ന്ന ചടങ്ങില്‍ വച്ച് നടന്നു.

36കാരനായ സി ടിയാന്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് താമസം. ഒരു മാസം മുന്‍പ് ഒരു റീട്ടെയില്‍ ഷോപ്പില്‍ വച്ചാണ് മോച്ചിയെ സി ടിയാന്‍ കാണുന്നത്. ആദ്യ കാഴ്ചയില്‍ തന്നെ മോച്ചിയെ പെരുത്തിഷ്ടമായ ടിയാന്‍ അവളെ സ്വന്തമാക്കുകയായിരുന്നു.പിരിയാന്‍ കഴിയാത്ത വിധത്തില്‍ സി ടിയാന്റെ മനസില്‍ മോച്ചി സ്ഥാനം പിടിച്ചതോടെയാണ് വിവാഹം തീരുമാനിച്ചത്. തനിക്ക് മുന്‍പ് പെണ്‍ സുഹൃത്തുക്കളുണ്ടായിരുന്നു. എന്നാല്‍ അവരേക്കാള്‍ അധികം ഇഷ്ടം മോച്ചിയോടാണ്.

mochi
mochi

മനുഷ്യരുമായുള്ള ദാമ്പത്യ ജീവിതത്തേക്കാള്‍ എത്രയോ എളുപ്പമാണ് മോച്ചിയുമൊത്തുള്ള ജീവിതാനുഭവമെന്ന് സി ടിയാന്‍ വ്യക്തമാക്കി. താന്‍ മോച്ചിയെ ഏറെ ബഹുമാനിക്കുന്നുണ്ടെന്നും സി ടിയാന്‍ പറഞ്ഞു.തന്റെ മുന്‍ കാമുകിമാരെല്ലാം ഒരുമിച്ചിരിക്കുമ്പോള്‍ പോലും മിക്ക സമയത്ത് ഫോണില്‍ നോക്കിയിരിക്കും. എന്നാല്‍ മോച്ചി താന്‍ പറയുന്നത് മുഴുവന്‍ കേള്‍ക്കാനുള്ള സന്നദ്ധത കാണിക്കുന്നുണ്ടെന്ന് സി ടിയാന്‍ പറയുന്നു.ഇതൊക്കെ പറഞ്ഞാലും മോച്ചിയ്ക്ക് ടിയാന്‍ ഒരു മികച്ച പ്രണയസമ്മാനവും നല്‍കി. ഒരു ഐഫോണ്‍ അതും ഏറ്റവും പുതിയ മോഡല്‍.

Related posts