പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ ഇറക്കിയതോ കേശു ഈ വീടിന്റെ നാഥൻ ! സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമാകുന്നു!

ഒരിടവേളക്ക് ശേഷം ദിലീപ് വേറിട്ട ഗെറ്റപ്പിലെത്തിയ ചിത്രമായിരുന്നു കേശു ഈ വീടിന്റെ നാഥന്‍. കനകം കാമിനി കലഹം എന്ന ചിത്രത്തിന് ശേഷം ഡിസ്നി പ്ലസ് ഹോട്സ്റ്റാര്‍ വഴി റിലീസ് ആകുന്ന രണ്ടാമത്തെ ചിത്രമാണ് കേശു ഈ വീടിന്റെ നാഥന്‍. കഷണ്ടി കയറി പ്രായമായ കേശുവേട്ടനായി ദിലീപ് എത്തിയപ്പോള്‍ ഭാര്യ രത്‌നമ്മയായി ഊര്‍വശിയും അഭിനയിച്ചു. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋതിക് റോഷൻ മേരാനാം ഷാജി തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം നാദിർഷ സംവിധാനം ചിത്രം കൂടിയാണ് ഇത്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഓ ടി ടി പ്ലാറ്റ്‌ഫോമിൽ എത്തിയ ആദ്യ ദിലീപ് ചിത്രവും കേശു തന്നെയാണ്.

Keshu Ee Veedinte Nathan movie review: Flat!-Entertainment News , Firstpost

ദിലീപിന്റെ വ്യത്യസ്തമായ ഗെറ്റപ്പും നായികയായി ഉർവശി എത്തുന്നതും ചിത്രത്തിന് പ്രതീക്ഷ നൽകിയിരുന്നു. റിലീസ് ചെയ്തതിന് പിന്നാലെ ചിത്രത്തിലെ തമാശകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ചിത്രത്തിലെ പല തമാശകളും ഔട്ട്‌ഡേറ്റഡായതാണ് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന സംസാരം. തമാശയുടെ പേരിൽ ബോഡി ഷെയിമിങ് വരെ ഉണ്ടെന്നാണ് ഒരു വിഭാഗം പറയുന്നത്.

Keshu Ee Veedinte Nadhan Streaming Archives - Archyde
സജീവ് പാഴൂരിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രത്തില്‍ കലാഭവന്‍ ഷാജോണ്‍, കോട്ടയം നസീര്‍, ഹരിശ്രീ അശോകന്‍, ഹരീഷ് കണാരന്‍, ജാഫര്‍ ഇടുക്കി, സ്വാസിക, നസ്ലന്‍, അനുശ്രീ, വൈഷ്ണവി, ബിനു അടിമാലി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നാദിര്‍ഷ തന്നെയാണ് ചിത്രത്തിന്റെ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.

Related posts