മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാറാണ് മഞ്ജു വാര്യര്‍. സല്ലാപം എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമ ആസ്വാദകർക്ക് പ്രിയപ്പെട്ട താരമായി മാറിയത്. പിന്നീട് നിരവധി ചിത്രങ്ങളിൽ താരം ശക്തമായ കഥാപാത്രങ്ങൾ ചെയ്തിരുന്നു. പിന്നീട് നടൻ ദിലീപുമായുള്ള വിവാഹ ശേഷം താരം അഭിനയ ജീവിതത്തിൽ നിന്നും ഇടവേള എടുത്തിരുന്നു. എന്നാൽ ഈ വിവാഹ ബന്ധം വേർപിരിഞ്ഞതിനു ശേഷം താരം വീണ്ടും അഭിനയത്തിൽ സജീവമായി. പിന്നീട് താരം ചെയ്തത് ശക്തമായ നായികാ പ്രാധാന്യമുള്ള വേഷങ്ങളായിരുന്നു. തന്റെ അഭിനയം കൊണ്ട് മാത്രമല്ല, സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന ഫോട്ടോകളും പ്രേക്ഷകരെ ഞെട്ടിക്കാറുണ്ട്.
താരം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഫോട്ടോ ചര്‍ച്ചയാവുകയാണ്. ‘കഴിഞ്ഞുപോയതിനെക്കാള്‍ നല്ലത് വരാനിരിക്കുന്നതാണ്’ എന്നാണ് പുതിയ ഫോട്ടോയ്‌ക്കൊപ്പം മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചത്. ജീന്‍സും ഓവര്‍കോട്ടും ധരിച്ച് സ്‌റ്റൈലിഷ് ലുക്കിലാണ് മഞ്ജു ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 ന് മഞ്ജു പോസ്റ്റ് ചെയ്ത ഒട്ടകപക്ഷിയോടൊപ്പം നില്‍ക്കുന്ന ചിത്രവും ഏറെ ശ്രദ്ധയാണ് നേടിയത്. കഴിഞ്ഞ ജൂണില്‍ ഗ്രേറ്റ് ഡെയിന്‍ നായ്‌ക്കൊപ്പം പുറത്ത് വിട്ട ഫോട്ടോ ഷൂട്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സണ്ണി വെയ്‌നൊപ്പം അഭിനയിച്ച ചതുര്‍മുഖത്തിന്റെ പ്രൊമോയ്ക്ക് വന്ന മഞ്ജുവിനെ കണ്ട പ്രേക്ഷകര്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടി. സ്‌കേര്‍ട്ടും ഷര്‍ട്ടും അണിഞ്ഞെത്തിയ മഞ്ജുവിന്റെ ലുക്ക് പെണ്‍കുട്ടികള്‍ക്കിടയില്‍ ട്രെന്‍ന്റിംഗായിരുന്നു.
മരക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് മഞ്ജുവിന്റെ അവസാനമിറങ്ങിയ ചിത്രം. സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന കയറ്റമാണ് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. ഹിമാലയത്തിലൂടെ ഒറ്റക്ക് യാത്ര ചെയ്യുന്ന മായ എന്ന കഥാപാത്രത്തെയാണ് മഞ്ജു സിനിമയില്‍ അവതരിപ്പിച്ചത്. ഐ ഫോണില്‍ ചിത്രീകരണം മുഴുവന്‍ പൂര്‍ത്തിയാക്കിയ സിനിമയില്‍ വേദ്, ഗൗരവ് രവീന്ദ്രന്‍, സുജിത് കോയിക്കല്‍, രതീഷ് ഈറ്റില്ലം, ദേവനാരായണന്‍, സോണിത് ചന്ദ്രന്‍, ആസ്ത ഗുപ്ത, അഷിത, നന്ദു, ഭൂപേന്ദ്ര ഖുറാന എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.