കുഞ്ഞുങ്ങള്‍ എന്ന് വച്ചാല്‍ എനിക്ക് ജീവനാണ്: മനസ്സ് തുറന്ന് കാവ്യ മാധവൻ!

കാവ്യ മാധവന്‍ മലയാളികൾക്ക് പ്രിയങ്കരിയാണ്. താരം വെള്ളിത്തിരയിൽ എത്തിയത് ബാലതാരമായാണെങ്കിലും പിന്നീട് സൂപ്പര്‍ താരങ്ങളുടെ അടക്കം നായികയായി കാവ്യ അഭിനയിച്ചു. കാവ്യയുടെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത് കാവ്യ അമ്മയാകുന്നതിന് മുൻപ് പറഞ്ഞ ചില വാക്കുകളാണ്. ഒരു അഭിമുഖത്തിലാണ് കാവ്യ മനസുതുറന്നത്‌.

ആദ്യ വിവാഹം കഴിഞ്ഞപ്പോള്‍ ഞാന്‍ മനസ്സ് കൊണ്ട് സിനിമ നിര്‍ത്തിയതാണ്. പക്ഷേ സിനിമയിലേക്ക് തന്നെ തിരിച്ചെത്തി. എനിക്ക് ഈ ബന്ധങ്ങളും പണവും എല്ലാം തന്നത് സിനിമയാണ്. ആ സിനിമയെ ഞാന്‍ വേണ്ടെന്നു വയ്ക്കുന്നു എന്നൊരു വാക്ക് എന്റെ വായില്‍ നിന്നും വീഴാതെ ഇരിക്കട്ടെ. സിനിമ ഉപേക്ഷിക്കുന്നു എന്ന് പറയുന്നത് അച്ഛനെയും അമ്മയെയും നോക്കാന്‍ താത്പര്യമില്ലാതെ വൃദ്ധസദനത്തില്‍ കൊണ്ടാക്കും പോലെയാണ്. പക്ഷെ സിനിമ മാറുമ്പോള്‍ ഞാനും മാറേണ്ടി വരും. ഇപ്പോള്‍ തന്നെ എനിക്ക് മീശമാധവനിലേ രുഗ്മിണിയെപോലെയോ താര കുറുപ്പിനെ പോലെയോ ആകാന്‍ ആകില്ല എന്ന് കാവ്യ പറയുന്നു.

സിനിമയെ മാത്രം സാമ്പത്തികമായി ഡിപ്പെന്‍ഡ് ചെയ്യാതിരിക്കാന്‍ ആണ് ബിസിനസ്സ് തുടങ്ങിയത്. ബിസിനെസ്സ് എന്ന് പറയുന്നത് ഒരു ലോട്ടറിയാണ്. കല്യാണം ഒരു ലോട്ടറിയാണ്. ഈ ജീവിതം തന്നെയൊരു ലോട്ടറിയല്ലേ. കല്യാണത്തെകുറിച്ചോര്‍ക്കുമ്പോള്‍ നല്ല പേടിയുണ്ട്, പക്ഷെ തനിക്ക് കുഞ്ഞുങ്ങള്‍ എന്ന് വച്ചാല്‍ ജീവനാണ്. ഒരു കുഞ്ഞിനെ ഞാന്‍ വല്ലാതെ ആഗ്രഹിക്കുന്നുണ്ട്. കഴിഞ്ഞദിവസം ഒരു സുഹൃത്തിന്റെ സുഹൃത്ത് കഥപറയാന്‍ വിളിച്ചു. അയാള്‍ക്ക് എട്ടുമാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട് എന്ന് സുഹൃത്ത് പറയുകയും ചെയ്തു. അപ്പോള്‍ തന്നെ ഞാന്‍ അമ്മയോട് പറഞ്ഞു, കുഞ്ഞുമായി വന്നാലേ ഞാന്‍ കഥ കേള്‍ക്കൂ എന്ന് അദ്ദേഹത്തോട് പറയാന്‍.

കുഞ്ഞുങ്ങള്‍ എന്ന് വച്ചാല്‍ എനിക്ക് ജീവനാണ്. തലയിണയെടുത്തു വയറില്‍ കെട്ടിവച്ചു ഗര്‍ഭിണിയെ പോലെ നടന്നിട്ടുണ്ട്. അത് കാണുമ്പൊള്‍ അമ്മാവന്മാര്‍ വഴക്ക് പറഞ്ഞതൊക്കെ ഇന്നും ഓര്‍മ്മയിലും ഉണ്ട്. സ്‌കൂളില്‍ പഠിക്കുമ്പോഴാണ് ആ വാര്‍ത്ത പരന്നത്. 99 ല്‍ ലോകം അവസാനിക്കാന്‍ പോവുകയാണ് എന്ന്. ഇത് കണ്ട ഞാന്‍ എന്റെ അടുത്ത കൂട്ടുകാരിയോട് സങ്കടത്തോടെ പറഞ്ഞത് ഇപ്പോഴും ഓര്‍മ്മയുണ്ട്. 99 ല്‍ നമ്മള്‍ ഒന്‍പതാം ക്‌ളാസില്‍ എത്തുമായിരിക്കും, എട്ടാം ക്‌ളാസില്‍ എങ്കിലും കല്യാണം കഴിച്ചാല്‍ അല്ലെ നമുക്കൊരു കുട്ടിയുണ്ടാകൂ എന്നാണ് ഞാന്‍ അന്ന് അവളോട് പറഞ്ഞത് എന്നും താരം പറഞ്ഞു.

Related posts