ഒരു ഉയര്‍ച്ചയുണ്ടെങ്കില്‍ ഒരു താഴ്ചയും ഉണ്ടല്ലോ! മായ വിശ്വനാഥ് പറയുന്നു!

മായ വിശ്വനാഥ് മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. മിനിസ്‌ക്രീനിലെന്ന പോലെ ബിഗ് സ്‌ക്രീനിലും തിളങ്ങിയ താരമാണ് മായ. എന്നാല്‍ താരം കുറച്ച് നാളുകളായി സിനിമയില്‍ നിന്നും സീരിയലില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. തന്റെ തിരിച്ചു വരവിനെ കുറിച്ചും സിനിമയിൽ നിന്ന് വിട്ടുനിന്നതിനെ കുറിച്ചുമൊക്കെ ഇപ്പോള്‍ മനസ് തുറന്നിരിക്കുകയാണ് മായ. മായ ഇക്കാര്യങ്ങള്‍ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് പറഞ്ഞത്. ഏഴുവര്‍ഷമായി ലൈംലൈറ്റില്‍ ഞാന്‍ ഇല്ല. പക്ഷേ അതിനു പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും ഇല്ല. ആരും എന്നെത്തേടി വന്നില്ല അത്രതന്നെ. അതേസമയം ഇപ്പോള്‍ ലാലേട്ടന്റെ ആറാട്ട് എന്ന സിനിമയിലൂടെ മടങ്ങിവരികയാണ്, ഇങ്ങനെ ഇടയ്ക്കിടെ സിനിമകള്‍ കിട്ടാറുണ്ട്. ചെറുതും വലുതുമായ വേഷങ്ങള്‍. ‘പ്രിയങ്കരി’ എന്ന സീരിയലിലും അഭിനയിക്കുന്നു. ‘ആറാട്ട്’ കൂടാതെ മൂന്ന് സിനിമകളിലും കരാര്‍ ഒപ്പിട്ടിട്ടുണ്ട്. ഞാന്‍ അഭിനയം നിര്‍ത്തിയിട്ടൊന്നും ഇല്ല. 26 വര്‍ഷമായി ഞാന്‍ ഇന്‍ഡസ്ട്രിയില്‍ ഉണ്ട്. അപ്പൊ എല്ലാവര്‍ക്കും അറിയാം. ഇതുതന്നെയാണ് എന്റെ മേഖല. ഒരു ഉയര്‍ച്ചയുണ്ടെങ്കില്‍ ഒരു താഴ്ചയും ഉണ്ടല്ലോ.

Maya Viswanath (1)

ഒരു താഴ്ച ഉണ്ടാകുന്നത് നല്ലതാണ്. അപ്പോള്‍ നമുക്ക് പലരെയും തിരിച്ചറിയാന്‍ കഴിയും. നമ്മുടെ മനഃസ്ഥിതിയിലും കാഴ്ചപ്പാടിലും ഒക്കെ മാറ്റം വരുത്താനും കഴിയും. ഞാന്‍ എല്ലാകാര്യങ്ങളും പോസിറ്റീവ് ആയി എടുക്കുന്ന ആളാണ്. സൂര്യകാന്തി എന്ന സീരിയല്‍ ഇതിനിടെ ചെയ്തിരുന്നു. പക്ഷേ അത് ഇടയ്ക്കു വച്ച് നിന്നുപോവുകായിരുന്നു. കൊറോണ സമയത്താണ് അത് നിന്നുപോയത്, കൂടുതല്‍ ആര്‍ട്ടിസ്റ്റുകളും കേരളത്തിന് പുറത്തുള്ളവരായിരുന്നു. അവര്‍ക്ക് എത്തിച്ചേരാനുള്ള ബുദ്ധിമുട്ടാകാം പരമ്പര നിര്‍ത്തി പോകാനുള്ള കാരണം. ഇപ്പൊ പല ചാനലുകളുടെയും അവസ്ഥ അതാണ്. മലയാളം പറയാന്‍ അറിയാത്തവരാണ് കൂടുതലും സീരിയലില്‍ അഭിനയിക്കുന്നത്. സോഷ്യല്‍ മീഡിയ അധികം ഉപയോഗിക്കാറില്ല. അതുകൊണ്ടു പലകാര്യങ്ങളും ഞാന്‍ അറിയാറില്ല.

May be an image of 1 person and indoor
ഫേസ്ബുക്ക് അക്കൗണ്ട് ഇല്ല. ഒരുപാട് ഫേക്ക് അക്കൗണ്ടുകള്‍ ഉണ്ട്, അതൊന്നും എന്റേതല്ല. എനിക്ക് നേരിട്ട് സംസാരിക്കാനാണ് ഇഷ്ടം. സോഷ്യല്‍ മീഡിയയില്‍ സജീവമല്ല. ഞാന്‍ ഇന്നുവരെ ഇന്റര്‍വ്യൂ ഒന്നും കൊടുത്തിട്ടില്ല. എന്റെ വിശേഷങ്ങള്‍ അറിഞ്ഞിട്ട് ആര്‍ക്കും ഒന്നും നേടാനില്ല. മറ്റുള്ളവര്‍ക്ക് എന്തെങ്കിലും മോട്ടിവേഷന്‍ കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ എന്റെ സ്റ്റോറി മറ്റുള്ളവര്‍ അറിഞ്ഞിട്ടു എന്തുകാര്യം. എന്റെ പുതിയ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തത് എന്റെ ചേച്ചിയുടെ മകന്‍ ആണ്. അവന്‍ എനിക്കായി ഒരു ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കി അതില്‍ ഫോട്ടോസ് പോസ്റ്റ് ചെയ്യുകയായിരുന്നു. അത് കണ്ടിട്ട് ഒരുപാടുപേര്‍ വിളിക്കുന്നുണ്ട്. ആറാട്ടാ’ണ് ഇപ്പോള്‍ ചെയ്തു കഴിഞ്ഞത്. ചെറിയ വേഷം. അത് ഒരു മാസ്സ് പടം ആണ്, ഒരുപാട് വന്‍ താരങ്ങള്‍ ഉണ്ട്. ലാലേട്ടന്റെ അഭിനയത്തിലെ എല്ലാ കഴിവുകളും പുറത്തെടുക്കുന്ന ചിത്രമായിരിക്കും ‘ആറാട്ട്. പാലക്കാട് പ്രകൃതിരമണീയമായ ഒരു സ്ഥലത്താണ് ഷൂട്ട് ചെയ്തത്. ഒരു വിനോദയാത്രയ്ക്ക് പോയ മൂഡ് ആയിരുന്നു. പിന്നെ ‘അരൂപി’ എന്ന ഒരു വെബ് സീരീസും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഞാനാണ് എന്നെത്തന്നെ മോട്ടിവേറ്റ് ചെയ്യുന്നത്. എന്റെ മനസ്സിന് പ്രായമാകാറില്ല. അപ്പോ എന്റെ ശരീരത്തെയും അത് ബാധിക്കാറില്ല.

Related posts