മിനിസ്‌ക്രീൻ പ്രേക്ഷകരിൽ ചിരിയുടെ മാലപ്പടക്കം തീർത്ത പരിപാടിയാണ് ഫ്ലവേർസ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക്. ഈ പരിപാടിയിലൂടെ പ്രേക്ഷകർക്ക് വളരെ പ്രിയങ്കരിയായി മാറിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ലക്ഷ്മി മലയാളികൾക്ക് പ്രിയങ്കരിയായത് രസകരവും വ്യത്യസ്തവുമായ അവതരണ ശൈലിയിലൂടെയാണ്. സോഷ്യൽ മീഡിയകളിലും താരം വളരെ സജീവമാണ്. പെട്ടെന്ന് തന്നെ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും മറ്റ് വിശേഷങ്ങളുമൊക്കെ വളരെ വൈറലായി മാറാറുണ്ട്.
റെഡ് എഫ് എമ്മിൽ ആർ ജെ ആയിരുന്ന ലക്ഷ്മി പിന്നീട് ടെലിവിഷൻ രംഗത്തേക്ക് ചുവടുവയ്ക്കുകയായിരുന്നു. ലക്ഷ്മി ഒരു ഗായിക കൂടിയാണ്. ചുരുങ്ങിയ സമയം ഏറ്റവും ആരാധകരുള്ള അവതാരകരിൽ ഒരാളായി മാറാൻ ലക്ഷ്മിക്ക് കഴിഞ്ഞു. ടമാർ പഠാർ, സ്റ്റാർ മാജിക് എന്നീ ഷോകളിലൂടെ ആയിരുന്നു ലക്ഷ്മി ടെലിവിഷനിൽ ശ്രദ്ധേയായത്. ബിനു അടിമാലിയുടേയും ലക്ഷ്മി നക്ഷത്രയുടേയും ഒരു രസകരമായ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. വിവാഹ ഗെറ്റപ്പിൽ നിൽക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. വെള്ളനിറത്തിലുള്ള മുണ്ടും ചന്ദനക്കുറിയുമിട്ട് ഒരു പൂമാലയിമായാണ് ബിനു അടിമാലി നിൽക്കുന്നത്.
പച്ച സാരി ഇട്ട് ബൊക്കയും പിടിച്ച് നിൽക്കുന്ന ലക്ഷ്മിയെ ആണ് കാണുന്നത്. നിരവധിപ്പേരാണ് ചിത്രത്തിന് കമന്റുമായെത്തുന്നത്. എന്നാലും ഞങ്ങളെയാരേം കല്യാണത്തിന് വിളിക്കാഞ്ഞേ മോശായി പോയി ട്ടോ, തളത്തിൽ ദിനേശനും ന്യൂ ജെൻ ശോഭയും, അങ്ങനെ അവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ, എന്നാലും ഇത് എപ്പോ സംഭവിച്ചു എന്നൊക്കെയുള്ള രസകരമായ കമെന്റുകളും ചിത്രത്തിന് വരുന്നുണ്ട്.