നിർമാതാവിന്റെയും സംവിധായകന്റെയും ഇഷ്ടത്തിനനുസരിച്ച് 22 തവണയെങ്കിലും ഞാൻ ഈ തിരക്കഥ മാറ്റിയെഴുതി! ബറോസിനെ കുറിച്ച് ജിജു പുന്നൂസ് പറഞ്ഞത് കേട്ടോ!

മലയാള സിനിമ പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ബറോസ്. ഒപ്പം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്. ഇന്ത്യയിലെ ആദ്യ ത്രിഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തന്റെ സംവിധായകനായ ജിജോ പുന്നൂസാണ് ബറോസിന് വേണ്ടി കഥയും തിരക്കഥയും ഒരുക്കിയിരുന്നത്. എന്നാൽ ഇപ്പോഴിതാ ബറോസിനെതിരെ വിമർശനങ്ങളുമായി എത്തിയിരിക്കുകയാണ് ജിജോ പുന്നൂസ്. എന്നാൽ താൻ നൽകിയ കഥയിലും തിരക്കഥയിലും മോഹൻലാൽ വലിയ മാറ്റങ്ങൾ വരുത്തിയെന്നാണ് പുതിയ ബ്ലോഗിലൂടെ ജിജോ വെളിപ്പെടുത്തിയിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

നിർമാതാവിന്റെയും സംവിധായകന്റെയും ഇഷ്ടത്തിനനുസരിച്ച് 22 തവണയെങ്കിലും ഞാൻ ഈ തിരക്കഥ മാറ്റിയെഴുതി. എന്നാൽ പെൺകുട്ടിയാണ് ഇതിലെ പ്രധാന കഥാപാത്രമെന്നും ബറോസിന് രണ്ടാം സ്ഥാനം മാത്രമായിരിക്കും ഉണ്ടാവുകയെന്നും ഞാൻ എല്ലായ്പ്പോഴും ഉറപ്പിച്ചു പറഞ്ഞിരുന്നു. ആശീർവാദിന്റെ ഒ.ടി.ടി സിനിമകളുടെ വിൽപനയൊക്കെ അവസാനിച്ച ശേഷം 2021 നവംബറിൽ ബറോസ് വീണ്ടും തുടങ്ങാൻ കാരണം ലാലുമോന്റെ(മോഹൻലാൽ) താൽപര്യമാണ്. പെട്ടെന്നുണ്ടായ ആവേശം പോലെയായിരുന്നു അത്. നീണ്ട ചർച്ചകൾക്ക് ശേഷം കഥയും തിരക്കഥയും അഭിനേതാക്കളെയുമെല്ലാം മാറ്റി. 2021ൽ നവംബറിൽ താരങ്ങളെ വിദേശത്ത് നിന്നും എത്തിക്കാനോ, എന്തിന് ഗോവയിലേക്ക് ഷൂട്ടിന് പോകാനോ പോലും കഴിയുമായിരുന്നില്ല.

മോഹൻലാലിന്റെ കാൾഷീറ്റിൽ നാല് മാസത്തെ ഒഴിവുണ്ടെന്ന് കണ്ട നിർമാതാവ് ഉടൻ തന്നെ ഈ ഷൂട്ടിന് വേണ്ടി ശ്രമിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ബറോസിൽ അടിമുടി മാറ്റങ്ങൾ വരുത്തി. കൊച്ചിയിൽ വെച്ച് തന്നെ ഷൂട്ടിങ് നടത്തുന്നതിന് വേണ്ടി ലാലുമോനും രാജീവ് കുമാറും ചേർന്ന് സ്ക്രിപ്റ്റിലും കഥാപാത്രങ്ങളിലുമെല്ലാം മാറ്റം വരുത്തി. 2021 ഡിസംബറിലായിരുന്നു ഇത്. നവോദയ ക്യാമ്പസിൽ ഇൻഡോർ സെറ്റുകളുണ്ടാക്കിയാണ് പിന്നീട് ഷൂട്ടെല്ലാം നടന്നത്. പ്രോജക്ട് സേവ് ചെയ്യാനുള്ള വളരെ ബുദ്ധിപൂർവമുള്ള നീക്കമായി തന്നെയാണ് ഞാനിതിനെ മനസിലാക്കുന്നത്. ബറോസിന്റെ ഈ പുതിയ മലയാളം പതിപ്പിൽ, നിധി വെച്ചിട്ടുള്ള നിലവറക്ക് മുമ്പിൽ ഭൂതമായ ബറോസ് നടക്കുന്ന റൊട്ടേറ്റിങ് സെറ്റുള്ള സീൻ ചെയ്യുക എന്ന ഒറ്റക്കാര്യം മാത്രമേ ഞാൻ ചെയ്തിട്ടുള്ളു. 2017ലാണ് ഡ ഗാമയുടെ നിധി കാക്കുന്ന കാപ്പിരി ഭൂതത്തെ കുറിച്ചുള്ള ഇംഗ്ലിഷ് ഹിസ്പാനിക് ഫാന്റസി ചിത്രത്തിനുള്ള ശ്രമം ഞങ്ങൾ തുടങ്ങുന്നത്. ബറോസിന്റെ ഒറിജിനൽ തിരക്കഥയോ പ്രൊഡക്ഷൻ ഡിസൈനോ സിനിമയിൽ ഉപയോഗിക്കാത്തതുകൊണ്ട് ആ രീതിയിൽ തന്നെ ഒരു സിനിമ ചെയ്യാനുള്ള ഞങ്ങളുടെ ശ്രമം തുടരും,’ ജിജോ പുന്നൂസ് ബ്ലോഗിൽ പറയുന്നു.

Related posts