എനിക്ക് ആളുകളോട് നോ പറയാൻആകില്ല. അത് വലിയ വിഷയം ആണ്! മലയാളികളുടെ സ്വന്തം മിഥുൻ പറയുന്നു!

മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മിഥുൻ രമേശ്. അവതാരകനായും നടനായും റേഡിയോ ജോക്കിയായും മിഥുൻ മലയാളികൾക്ക് ഇന്ന് സുപരിചിതനാണ്. ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലൂടെയാണ് താരം ബിഗ് സ്‌ക്രീനിൽ എത്തുന്നത്. എന്നാൽ സ്വതസിദ്ധമായ അവതരണ ശൈലിയിലൂടെ ചുരുങ്ങിയ സമയം കൊണ്ടാണ് നടൻ എന്നതിലുപരി അദ്ദേഹം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയത്. റേഡിയോ അവതാരകൻ എന്ന നിലയിൽ ഒരു വേൾഡ് റെക്കോർഡ് തന്നെ താരത്തിന്റെ പേരിൽ ഉണ്ട്. താരം മാത്രമല്ല അദ്ദേഹത്തിൻറെ കുടുംബവും പ്രേക്ഷകർക്ക് പരിചതമായ മുഖങ്ങൾ തന്നെയാണ്.

ഇപ്പോഴിതാ ഭാര്യയെക്കുറിച്ച് മിഥുൻ പറയുന്ന വാക്കുകൾ ആണ് വൈറലായി മാറുന്നത്. സമയം മാനേജ് ചെയ്തു കാര്യങ്ങൾ സെറ്റ് ചെയ്യണം. പിന്നെ കുടുംബത്തിനും പങ്കുണ്ട്. ആകെ തോന്നിയിട്ടുള്ളത് നമുക്ക് നമ്മളെ മാനേജ് ചെയ്യാൻ സമയം കിട്ടുന്നില്ല എന്നതാണ്. ഒരു പരിപാടിക്ക് പിറകെ അടുത്തത് വരുമ്പോൾ ശബ്ദത്തിനു വലിയ പ്രശ്നം ഉണ്ടായിട്ടുണ്ട്, എന്നല്ലാതെ മറ്റുള്ള വിഷയങ്ങൾ പ്രശ്നം അല്ല.

പല ഫങ്ങ്ഷനുകളും ഒരേ ദിവസം ആകും വരുന്നത്. ഞാൻ ഒരെണ്ണം കമ്മിറ്റ് ചെയ്തു എന്ന് പറഞ്ഞു ഒഴിയാവുന്നതാണ് എന്നാൽ എനിക്ക് ആളുകളോട് നോ പറയാൻആകില്ല. അത് വലിയ വിഷയം ആണ്. ഇതേ വിഷയം ലക്ഷ്മി ഇടയ്ക്ക് പറയാറുമുണ്ട്. ഇടയ്ക്ക് വീട്ടിൽ വരുമ്പോൾ ലക്ഷ്മി വഴക്ക് പറയുമെങ്കിലും ലക്ഷ്മിയുടെ പിന്തുണ വളരെ വലുതാണ്. വീക്കെൻഡിൽ ആണ് എന്നെ വീട്ടിൽ കിട്ടുക, എന്നാൽ അന്നുപോലും തിരക്ക് ആകുമ്പോൾ അമ്മയും മോളും കൂടി ആണ് എല്ലാം മാനേജ് ചെയ്തുകൊണ്ടുപോകുന്നത്. അത് വലിയ കാര്യമാണ്. വീട്ടുകാർക്ക് തന്നെ ഒരു ഡോക്ടർ ആക്കണം എന്നായിരുന്നു ആഗ്രഹം, മെഡിസിന് അഡ്മിഷൻ കിട്ടിയതാണ് എങ്കിലും തന്റെ പാഷൻ മീഡിയ ആയിരുന്നു.

Related posts