“നീ ഇല്ലാത്ത ജീവിതം, ചീസ് ഇല്ലാത്ത പിസ പോലെ”…. ഹൻസുവിനോട്‌ അഹാന 

BY AISWARYA

അഹാന കൃഷ്ണയുടെ ഇളയ സഹോദരിയാണ് ഹൻസിക. തന്റെ സഹോദരിമാരിൽ ഏറ്റവും അടുപ്പം ഹൻസികയോടാണെന്ന് അഹാന പല അഭിമുഖങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. അനിയത്തിക്കൊപ്പമുള്ള പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് അഹാന. ചിത്രങ്ങൾക്ക് അഹാന നൽകിയ ക്യാപ്ഷനാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നീയില്ലാത്ത ജീവിതം ചീസില്ലാത്ത പിസ പോലെയെന്നാണ് അഹാന കുറിച്ചത്.

ഹൻസുവിനോടുള്ള അഹാനയുടെ സ്നേഹം എത്രത്തോളമാണെന്ന് താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ നോക്കിയാൽ മതിയാകും. ഹൻസികയുടെ ജന്മദിനത്തിൽ അനിയത്തിക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള അഹാന പങ്കുവച്ച കുറിപ്പ് ഇതിനൊരുദാഹരണമാണ്.

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബങ്ങളിൽ ഒന്നാണ് നടൻ കൃഷ്ണകുമാറിന്റേത്. അച്ഛനു പിറകെ മകൾ അഹാനയും ഇഷാനിയും ഹൻസികയുമെല്ലാം അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ‘ലൂക്ക’ എന്ന ചിത്രത്തിൽ അഹാനയുടെ കുട്ടിക്കാലം അവതരിപ്പിച്ച് ഹൻസികയും സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു.

Related posts