സ്വാസിക മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ്. താരം മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങിനിൽക്കുകയാണ്. താരം പ്രേക്ഷകരുടെ മനസ്സിലിടം നേടിയത് സീത എന്ന പരമ്പരയിലൂടെയാണ്. സ്വാസികയുടെ ജീവിതം മാറ്റിമറിക്കാൻ ആ ഒരു കഥാപാത്രത്തിന് സാധിച്ചിട്ടുണ്ട്. ഇതിനോടകം സ്വാസിക മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ചുകഴിഞ്ഞു. 2009 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ വൈഗായിലൂടെയാണ് സ്വാസിക അഭിനയരംഗത്തേക്ക് കടന്നത്. താരം കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്രത്തിൽ ഒരു തേപ്പുകാരിയായി എത്തിയിരുന്നു. സ്വാസികയ്ക്ക് വാസന്തി എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച സ്വഭാവ നടിക്കുള്ള കേരള സംസ്ഥാന അവർഡ് ലഭിച്ചിട്ടുണ്ട്. റെഡ് കാർപ്പറ്റ് എന്ന പരിപാടിയുടെ അവതാരക കൂടിയാണ് സ്വാസികയാണ്. ഇപ്പോൾ സ്വാസികയുടെ വാക്കുകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
സ്വാസികയുടെ പുതിയ ചിത്രമായ ചതുരത്തെക്കുറിച്ചാണ് നടി സംസാരിക്കുന്നത്. സ്വാസിക ഹോട്ട് എന്ന് പറഞ്ഞ് വരുന്ന ലിങ്കുകളില്‍ ഒന്നും ഉണ്ടാവാറില്ല. സാരി അങ്ങോട്ടും ഇങ്ങോട്ടും മാറുന്നതൊക്കെ ആയിരുന്നു. ഇത് അങ്ങനെ അല്ല. ഇതില്‍ ക്ലിക്ക് ചെയ്താല്‍ എന്തെങ്കിലും ഉണ്ടാവും. ഇത്രയും നാള്‍ പറ്റിച്ച പോലെ ഇനി പറ്റിക്കില്ല. സിനിമയുടെ കഥ പറയുമ്പോള്‍ പല ചോദ്യങ്ങള്‍ മനസ്സില്‍ കൂടെ പോയി. പതിമൂന്ന് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ശക്തമായ കഥാപാത്രം കിട്ടുകയാണ്. നൂറ് സീനുള്ള സിനിമയില്‍ 99 സീനിലും ഞാനുണ്ട്. പോസ്റ്ററുകളില്‍ മെയിന്‍ ആയി ഞാന്‍ വരുന്നു. ഇതൊക്കെയാണല്ലോ ഞാന്‍ സ്വപ്നം കണ്ടത്. ഇനി ഞാനെന്തിനാണ് വേറെ കാര്യങ്ങള്‍ ആലോചിക്കുന്നത്. രണ്ട് ആര്‍ട്ടിസ്റ്റുകളുടെയും കംഫര്‍ട്ട് സോണ്‍ നോക്കിയാണ് ഇന്റിമേറ്റ് സീനുകള്‍ എടുക്കുക. ആദ്യ സീനില്‍ മൂന്ന്, നാല് ടേക്ക് പോയി. ഫൈറ്റ് സീന്‍, ഗാനരംഗം ഒക്കെ ചെയ്യുന്ന പോലെ തന്നെയാണ് ഇതിലും. എല്ലാ ടെക്‌നീഷ്യന്‍മാരും അവരുടെ ജോലികളില്‍ ആയിരിക്കും അല്ലാതെ ഇന്റിമേറ്റ് സീന്‍ എന്ന് പറഞ്ഞ് സ്വന്തം ജോലി മറന്ന് നില്‍ക്കുക അല്ല എല്ലാവരും.
പൊതുവെ സിനിമകളില്‍ ഇന്റിമേറ്റ് സീനുകള്‍, ഷോര്‍ട്ട് വസ്ത്രങ്ങള്‍, സ്ലീവ് ലെസ് തുടങ്ങി എല്ലാം എനിക്ക് ബുദ്ധിമുട്ടാണ്. പക്ഷെ അതെല്ലാം മറന്ന് ചെയ്തത് ഈ സിനിമയില്‍ ആണ്. അത് എനിക്ക് കിട്ടിയ കഥാപാത്രം അങ്ങനെ ആയത് കൊണ്ട് മാത്രമാണ്. നാളെ വേറൊരു സിനിമയില്‍ ഗാന രംഗത്തിന് വേണ്ടി മാത്രം ഷോര്‍ട്ട് ഡ്രസ് ഇടാന്‍ പറഞ്ഞാല്‍ ഞാന്‍ ഇടില്ല. കാരണം ആ സിനിമയ്ക്ക് അത് ആവശ്യം ഇല്ല. തൊട്ട് മുന്നേ ഞാന്‍ ഇട്ടിമാണി സിനിമ ചെയ്തപ്പോള്‍ സ്ലീവ് ലെസ് ഡ്രസ് തന്നു. പക്ഷെ ഞാനത് ഇട്ടില്ല. സ്ലീവ്‌ലെസ് ഇടാറില്ല, എനിക്ക് കംഫര്‍ട്ടബിള്‍ അല്ലെന്ന് പറഞ്ഞു. ആ സിനിമയ്ക്ക് ഞാന്‍ സ്ലീവ് ലെസ് ഇട്ടാലും ഇട്ടില്ലെങ്കിലും പ്രത്യേകിച്ച് മാറ്റം ഒന്നുമില്ലെന്നും സ്വാസിക പറഞ്ഞു. ഉണ്ണി മുകുന്ദനൊപ്പം തന്റെ പേര് ചേര്‍ത്ത് വന്ന ഗോസിപ്പ് ആണ് ഏറെക്കാലം നീണ്ടു നിന്നതെന്നും സ്വാസിക പറഞ്ഞു. മാമാങ്കം കണ്ടിട്ട് ഞാന്‍ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടപ്പോള്‍ മുതലാണ് തുടങ്ങിയത്.
ലോക്ഡൗണ്‍ സമയത്ത് ഉണ്ണിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കമന്റ് ചെയ്തിരുന്നു. മഴ വന്നപ്പോള്‍ വാഴ ഒടിഞ്ഞ് പോയി എന്നുള്ള പോസ്റ്റ് ആയിരുന്നു. അയ്യോ എന്ന് ഞാന്‍ കമന്റിട്ടു. സ്വാസികയ്ക്ക് കയറിച്ചെല്ലാനുള്ള വീട്ടിലെ വാഴ നശിച്ചു, കൃഷി നശിച്ചു, സങ്കടം കൊണ്ട് പറഞ്ഞത് കേട്ടോ എന്നൊക്കെയുള്ള ഗോസിപ്പുകള്‍ വന്നിരുന്നു. അത് കേട്ട് ഏറെ ചിരിച്ചെന്നും സ്വാസിക പറഞ്ഞു. ഉണ്ണി മുകുന്ദനെ നേരിട്ട് കണ്ടപ്പോള്‍ സോറി പറഞ്ഞു. ഞാന്‍ ആ പോസ്റ്റ് ഇട്ടത് കൊണ്ടാണല്ലോ ഈ ഗോസിപ്പ് വന്നത്. അതൊന്നും കുഴപ്പമില്ല, ഇതൊക്കെ ഇതിന്റെെ ഭാഗമാണല്ലോ എന്ന് ഉണ്ണി മുകുന്ദന്‍ മറുപടി നല്‍കിയെന്നും സ്വാസിക പറഞ്ഞു.