മകന് ഒരു വയസ് തികഞ്ഞതിന്റെ സന്തോഷം പങ്കിട്ട് അരുൺ ​ഗോപൻ!

മലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് അരുൺ ഗോപൻ.
മ്യൂസിക് റിയാലിറ്റി ഷോ ഐഡിയ സ്റ്റാർ സിംഗറിലെ മത്സരാർത്ഥിയായിട്ടാണ് മലയാളികൾക്ക് താരം സുപരിചിതനാകുന്നത്. കോഴിക്കോട് സ്വദേശിയായ അരുൺ ഇന്ന് ഡോക്ടർ കൂടിയാണ്. പക്ഷേ സംഗീതം കൈവിട്ടിട്ടില്ല. ശിവ നിർവണ സംവിധാനം ചെയ്ത തെലുങ്ക് സിനിമയായ നിന്നു കോരിയിലെ ഗാനവും, മലയാളം സിനിമയായ ചങ്ക്‌സിലെ വെഡ്ഡിംഗ് വെഡ്ഡിംഗ് എന്ന ഗാനവും ഹിറ്റായതോടെയാണ് അരുണിനെ വീണ്ടും സംഗീത പ്രേമികൾ നെഞ്ചേറ്റുന്നത്.

arun gopan: Sa Re Ga Ma Pa Keralam Li'l Champs mentor Arun Gopan: In this social media era, everyone has their own space, you just have to widen it - Times of

യൂട്യൂബ് ചാനലിലൂടെയായി സ്ഥിരമായി വിശേഷങ്ങൾ പങ്കിടാറുണ്ട് നിമ്മി അരുൺ ഗോപൻ. ഗർഭിണിയായത് മുതൽ പിന്നീടങ്ങോട്ടുള്ള വിശേഷങ്ങളെല്ലാം നിമ്മി ആരാധകരുമായി പങ്കുവെച്ചിരുന്നു. മകനായ ആര്യൻ ഗോപന് ഒരു വയസ് തികഞ്ഞതിന്റെ സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് നിമ്മിയും അരുണും. പിറന്നാളുകാരനൊപ്പം നിമ്മിയും അരുൺ ഗോപനും. സോഷ്യൽ മീഡിയയിലൂടെയായി അരുണിന്റെയും നിമ്മിയുടേയും വിശേഷങ്ങളെല്ലാം പ്രേക്ഷകർ അറിയുന്നുണ്ട്. കുടുംബസമേതമുള്ള ക്യൂട്ട് ചിത്രങ്ങളാണ് അരുൺ ഗോപൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

2013ലാണ് അരുൺ​ഗോപൻ നിമ്മിയെ വിവാഹം കഴിക്കുന്നത്.നിമ്മിയും മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ്.ചന്ദനമഴയിലെ അ‍ഞ്ജലി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആങ്കറിങ്‍,നൃത്തം,വ്‌ളോഗിംഗ് അങ്ങനെ പ്രേക്ഷകർക്കിടയിൽ ഇന്നും നിമ്മി താരമാണ്.

Related posts